»   » മലയാളം എന്തുകൊണ്ട് വേണ്ട, പ്രേമം തെലുങ്ക് റീമേക്കിങ് പ്രചരിക്കുന്ന ഫോട്ടോ വ്യാജം

മലയാളം എന്തുകൊണ്ട് വേണ്ട, പ്രേമം തെലുങ്ക് റീമേക്കിങ് പ്രചരിക്കുന്ന ഫോട്ടോ വ്യാജം

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മൂന്ന് പുതുമുഖ നായികമാരെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസറ്റിന്‍. എന്നാല്‍ പ്രേമത്തിന്റെ വിജയ ശേഷം മൂന്ന് പേരും നല്ല സമയമടുത്ത് ആലോചിച്ചിട്ടാണ് രണ്ടാമത്തെ ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. സായി പല്ലവിയും മഡോണ സെബ്‌സാറ്റിനും രണ്ടാമത് തെരഞ്ഞെടുത്തത് മലയാളത്തില്‍ നിന്ന് തന്നെയാണ്.

എന്നാല്‍ അനുപമ തന്റെ രണ്ടാമത്തെ ചിത്രം തെരഞ്ഞെടുത്തത് തെലുങ്കില്‍ നിന്നുമാണ്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്ന് ഓഫര്‍ വന്നുവെങ്കിലും നല്ല തിരക്കഥയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് തെലുങ്കിലേക്ക് പോയതെന്ന് അനുപമ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

മലയാളം എന്തുകൊണ്ട് വേണ്ട, പ്രേമം തെലുങ്ക് റീമേക്കിങ് പ്രചരിക്കുന്ന ഫോട്ടോ വ്യാജം

പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലാണ് അനുപമ പരമേശരന്‍. പ്രേമം മലയാളത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തെ തന്നെയാണ് തെലുങ്കിലും താരം അവതരിപ്പിക്കുന്നത്. ചന്ദു മൊണ്ടേതിയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്.

മലയാളം എന്തുകൊണ്ട് വേണ്ട, പ്രേമം തെലുങ്ക് റീമേക്കിങ് പ്രചരിക്കുന്ന ഫോട്ടോ വ്യാജം

തെലുങ്കില്‍ ഒരുപാട് അവസരങ്ങളുണ്ട്. മലയാളത്തേക്കാള്‍ വലിയ ഇഡസ്ട്രിയാണ് തെലുങ്ക്-അനുപമ പറയുന്നു.

മലയാളം എന്തുകൊണ്ട് വേണ്ട, പ്രേമം തെലുങ്ക് റീമേക്കിങ് പ്രചരിക്കുന്ന ഫോട്ടോ വ്യാജം

തെലുങ്ക് പ്രേമത്തിന്റേതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസ് പ്രചിരിക്കുന്നുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള എന്റെ ഫോട്ടോസ് എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ആ ഫോട്ടോസൊക്കെ വ്യാജമാണ്- അനുപമ പരമേശ്വരന്‍ പറയുന്നു.

മലയാളം എന്തുകൊണ്ട് വേണ്ട, പ്രേമം തെലുങ്ക് റീമേക്കിങ് പ്രചരിക്കുന്ന ഫോട്ടോ വ്യാജം

ഞാന്‍ അഭിനയിക്കുന്ന ഭാഗങ്ങളുടെ ഷൂട്ടിങ് മാര്‍ച്ചിലാണ് ആരംഭിക്കുന്നതെന്ന് അനുപമ പറയുന്നു.

മലയാളം എന്തുകൊണ്ട് വേണ്ട, പ്രേമം തെലുങ്ക് റീമേക്കിങ് പ്രചരിക്കുന്ന ഫോട്ടോ വ്യാജം

പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്ന് ഒട്ടേറെ അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണ് ആ ചിത്രങ്ങള്‍ ഒഴിവാക്കിയത്. ഇപ്പോള്‍ പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് കൂടാതെ മറ്റൊരു തെലുങ്ക് ചിത്രത്തിന്റെ കരാറിലും ഒപ്പിട്ടു- അനുപമ പരമേശ്വരന്‍.

English summary
Anupama Parameswaran about Premam telugu remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X