ബുംറയുടെ വധുവല്ല, അനുപമ പോയത് ഷൂട്ടിംഗിന്, അഭ്യൂഹങ്ങള്‍ തളളി ആരാധകര്‍

By Prashant V R

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ വിവാഹവുമായി ബന്ധപ്പെടുത്തികൊണ്ടുളള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും അവധിയെടുത്താണ് അഹമ്മദാബാദിലെ വീട്ടിലേക്ക് ബുംറ മടങ്ങിയത്. തുടര്‍ന്ന് വിവാഹത്തിനായുളള ഒരുക്കങ്ങള്‍ക്കാണ് താരം അവധിയെടുത്തതെന്ന് എഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് നടി അനുപമ പരമേശ്വരനുമായുളള ബുംറയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നത്.

anupama-bumra

മുന്‍പ് 2019ല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നു. ആ സമയത്ത് നടിമാരില്‍ അനുപമയെ മാത്രമായിരുന്നു ജസ്പ്രീത് ബുംറ ഫോളോ ചെയ്തത്. ഇതാണ് അഭ്യൂഹങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും അനുപമ അന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് പറഞ്ഞുകൊണ്ടുളള ഒരു ട്വീറ്റ് പുറത്തുവന്നിരിക്കുകയാണ്. അനുപമ പോയത് വിവാഹത്തിനല്ലെന്നും പുതിയ തെലുങ്ക് ചിത്രത്തിന്‌റെ ഷൂട്ടിംഗിനാണെന്നും അറിയുന്നു.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

നിഖില്‍ സിദ്ധാര്‍ത്ഥ നായകനാവുന്ന തെലുങ്ക് ചിത്രം കാര്‍ത്തികേയ 2വിന്‌റെ ഷൂട്ടിംഗിനായാണ് ഗുജറാത്തിലെ ദ്വാരകയില്‍ അനുപമ പോയിരിക്കുന്നത്. അതേസമയം സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ അവതാരക സഞ്ജന ഗണേഷിനെ ബുംറയുടെ വധുവായി പറഞ്ഞും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഐപിഎലില്‍ ഉള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകള്‍ കവര്‍ ചെയ്തിട്ടുളള മാധ്യമ പ്രവര്‍ത്തക കൂടിയാണ് സഞ്ജന. ബുംറയുടെ വിവാഹവുമായി ബന്ധപ്പെട്ട് തെലുങ്ക് നടി റാഷി ഖന്നയുടെ പേരും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അഭ്യൂഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും റാഷി ഖന്ന പറഞ്ഞു.

Recommended Video

ബൂംറ എന്തിന് അനുപമയെ കൈവിട്ടു | filmibeat Malayalam

ട്വീറ്റ് കാണാം

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X