അനുപമ പരമേശ്വരനെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍, ഒടുവില്‍ ക്ഷമ പറഞ്ഞ് നടി

By Midhun Raj

പ്രേമം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ അരങ്ങേറി തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി ചിത്രത്തിലെ വേഷം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. പ്രേമത്തിന് പിന്നാലെ തെലുങ്ക് സിനിമയിലാണ് നടി കൂടുതല്‍ സജീവമായത്. പ്രേമം തെലുങ്ക് പതിപ്പിലും അനുപമ തന്നെയാണ് തന്‌റെ റോളിലെത്തിയത്. പിന്നീട് യുവതാരങ്ങളുടെയെല്ലാം നായികയായി നടി ടോളിവുഡില്‍ തിളങ്ങി. ജോമാന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍ തുടങ്ങിയവയാണ് നടി മലയാളത്തില്‍ ചെയ്ത മറ്റു ചിത്രങ്ങള്‍.

anupama-pawankalyan

തെലുങ്കില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് അനുപമ. അതേസമയം സൂപ്പര്‍താരം പവന്‍ കല്യാണിന്‌റെ വക്കീല്‍ സാബിനെ കുറിച്ചുളള അനുപമയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമ കണ്ട ശേഷം ചിത്രത്തെ കുറിച്ചുളള അഭിപ്രായം പങ്കുവെച്ചതായിരുന്നു നടി. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവന്‍ കല്യാണിനെയും നിവേദ തോമസ്, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നീ താരങ്ങളെയുമെല്ലാം നടി അഭിനന്ദിച്ചിരുന്നു. ഈ ട്വീറ്റിന് പിന്നാലെ നടിക്കെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

Recommended Video

ബൂംറ എന്തിന് അനുപമയെ കൈവിട്ടു | filmibeat Malayalam

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് ആരാധകര്‍ പറഞ്ഞത്. ട്വീറ്റില്‍ പ്രകാശ് രാജിനെ സര്‍ എന്ന് നടി അഭിസംബോധന ചെയ്തപ്പോള്‍ പവന്‍ കല്യാണിനെ പേര് മാത്രം വിളിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ എല്ലാവരോടും ക്ഷമ പറഞ്ഞ് പുതിയ ട്വീറ്റുമായി എത്തുകയായിരുന്നു അനുപമ. ക്ഷമിക്കണം, പവന്‍ കല്യാണ്‍ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും എന്നാണ് അനുപമ കുറിച്ചത്. അതേസമയം ബോളിവുഡ് ചിത്രം പിങ്കിന്‌റെ തെലുങ്ക് റീമേക്കാണ് വക്കീല്‍ സാബ്. തമിഴില്‍ നേര്‍കൊണ്ട പാര്‍വൈ എന്ന പേരിലും പിങ്ക് റീമേക്ക് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X