പിന്നണയിലും താരങ്ങള്‍ ; ദുല്‍ഖര്‍ നിര്‍മ്മാതാവ്, സഹസംവിധായികയായി അനുപമ പരമേശ്വരന്‍

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍.പ്രേമത്തിനുശേഷം തെലുങ്കില്‍ സജീവമായ താരത്തിന്റെ തേജ് ഐ ലൗവ് യു,ഹലോ ഗുരു പ്രേം കൊസമേ എന്നീ തെലുങ്ക്‌ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ജോമോന്റെ സുവിശേഷങ്ങളായിരുന്നു അനുപമ ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.ഇപ്പോഴിതാ അഭിനയത്തിനു പുറമെ സംവിധാനത്തിലേക്കും കടന്നിരിക്കുകയാണ് താരം.ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അനുപമ സഹസംവിധായികയാവുന്നത്.

anupama parameswaran

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്രിഗറി ജേക്കബ് ആണ് നായകന്‍.എബിസിഡി, ജോമോന്റെ സുവിശേഷങ്ങള്‍,100 ഡെയ്‌സ് ഓഫ് ലവ്‌ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദുല്‍ഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണിത്.ജോമോന്റെ സുവിശേഷം എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അനുപമ വീണ്ടും ഒരു ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.നിഖില വിമല്‍,അനു സിതാര എന്നിവര്‍ക്കൊപ്പം അനുപമയും ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്.

വിജയരാഘവന്‍,ശ്രീലക്ഷ്മി,സുധീഷ് എന്നിവരാണ് മറ്റു താരങ്ങള്‍.ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീഹരി കെ നായരാണ് സംഗീതം ഒരുക്കുന്നത്.ഏപ്രില്‍ 22നായിരുന്നു താന്‍ ആദ്യമായി ഒരു സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത ദുല്‍ഖര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്.മേയ് 11ന് കൊച്ചിയില്‍ വച്ച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങില്‍ ദില്‍ഖറിനൊപ്പം ഭാര്യ അമാല്‍ സൂഫിയയും ഉണ്ടായിരുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആലുവയില്‍ പുരോഗമിക്കുകയാണ്.ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X