സൂപ്പര്‍ താരത്തിന്റെ നായികയായി അനുപമ പരമേശ്വരന്‍
പ്രേമത്തിലൂടെ മലയാളത്തിലെത്തിയ നായികമാരില്‍ മൂന്ന് പേര്‍ക്കും നല്ല കാലമാണ്. സായി പല്ലവി ദുല്‍ഖറിന്റെ നായികയായി അടുത്ത ചിത്രത്തിലേക്ക് പ്രവേശിച്ചു. മഡോണ സെബാസ്റ്റിയന് ഒരു തമിഴ് ചിത്രവും ഒരു മലയാള സിനിമയും കിട്ടി. അനുപമയ്ക്ക് മലയാളത്തിലല്ല, തെലുങ്കിലാണ് അവസരങ്ങളേറെ.
അടുത്ത ചിത്രത്തില്‍ തെലുങ്കില്‍ സൂപ്പര്‍ താരം രവി തേജയ്‌ക്കൊപ്പമാണ് അനുപമ അഭിനയിക്കുന്നത്. രവി തേജ മാത്രമല്ല, തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്, നാസര്‍, റാവു രമേശ് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.

സൂപ്പര്‍ താരത്തിന്റെ നായികയായി അനുപമ പരമേശ്വരന്‍
തെലുങ്കില്‍ മൂന്നു ചിത്രങ്ങളിലേക്കാണ് അനുപമ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് അനുപമ അഭിനയിക്കുന്നത്. സാമന്തയാണ് ചിത്രത്തിലെ പ്രധാന നായിക.

സൂപ്പര്‍ താരത്തിന്റെ നായികയായി അനുപമ പരമേശ്വരന്‍
പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും അനുപമ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ചെയ്ത അതേ കഥാപാത്രമായിട്ടാണ് മജ്‌നു എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലും അനുപമ എത്തുക. നാഗ ചൈതന്യ നായകനാകുന്ന ചിത്രത്തില്‍ ശ്രുതി ഹസനും അമൈറര ദസ്തറയുമാണ് മറ്റ് നായികമാര്‍

സൂപ്പര്‍ താരത്തിന്റെ നായികയായി അനുപമ പരമേശ്വരന്‍
രവി തേജയുടെ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിയ്ക്കും. 2016 ല്‍ ചിത്രം തിയേറ്ററുകളിലെത്തും

സൂപ്പര്‍ താരത്തിന്റെ നായികയായി അനുപമ പരമേശ്വരന്‍
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മലയാള ചിത്രം പ്രേമമായിരുന്നു അനുപമയുടെ ആദ്യ ചിത്രം. ആദ്യത്തെ ചിത്രത്തിലൂടെ തന്നെ മുടികൊണ്ട് അനുപമ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications











