»   » തകര്‍പ്പന്‍ ഡപ്പാംകൂത്ത് ഡാന്‍സുമായി അനുപമ: വൈറലായി വീഡിയോ! കാണാം

തകര്‍പ്പന്‍ ഡപ്പാംകൂത്ത് ഡാന്‍സുമായി അനുപമ: വൈറലായി വീഡിയോ! കാണാം

Written By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ എത്തിയിരുന്നത്. പ്രേമത്തില്‍ അനുപമയും നിവിന്‍ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പായി ഇറങ്ങിയ ഈ പാട്ടിനെ പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു.

കര്‍ണ്ണന്റെ തിരക്കഥയുമായി ശബരിമലയിലെത്തി ആര്‍എസ് വിമല്‍; ചിത്രങ്ങള്‍ വൈറല്‍! കാണാം

അനുപമയുടെ മുടിയായിരുന്നു യുവാക്കളെ ആകര്‍ഷിച്ചിരുന്നത്. ചിത്രത്തില്‍ മേരി എന്ന കഥാപാത്രമായിട്ടായിരുന്നു അനുപമ എത്തിയിരുന്നത്. പ്രേമം എന്ന ഹിറ്റിനു ശേഷം ജെയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമയില്‍ മാത്രം മലയാളത്തില്‍ അഭിനയിച്ച അനുപമ പിന്നീട് തെലുങ്കിലേക്കായിരുന്നു പോയിരുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തിലായിരുന്ന അനുപമ അഭിനയിച്ചിരുന്നത്.

anupama parameswaran

സുപ്പര്‍താരം നിതിനായിരുന്നു ചിത്രത്തില്‍ നായകവേഷത്തിലെത്തിയിരുന്നത്.ഈ ചിത്രത്തിനു ശേഷം പ്രേമത്തിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിച്ച അനുപമ ധനുഷിന്റെ നായികയായി കൊടി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു. ശര്‍വാനന്ദ് നായകനായ ശതമാനം ഭവതി എന്ന ചിത്രമാണ് അനുപമയുടെതായി തെലുങ്കില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായ ചിത്രം. തുടര്‍ന്ന് മലയാളത്തില്‍ ദുല്‍ഖറിന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലും അനുപമ അഭിനയിച്ചിരുന്നു.

anupama parameswaran

തെലുങ്കില്‍ അനുപമയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കൃഷ്ണാര്‍ജുന യുദ്ധം. ചിത്രത്തില്‍ സൂപ്പര്‍താരം നാനിയാണ് അനുപമയുടെ നായകനാവുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നടി കളിച്ച ഡാന്‍സ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

anupama parameswaran

സാരിയുടുത്ത് ചടങ്ങിനെത്തിയ അനുപമയുടെ ഡപ്പാംകൂത്ത് ഡാന്‍സ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. അനുപമയുടെ ഡാന്‍സിനിടെ ചിത്രത്തിലെ നായകന്‍ നാനിയും സ്റ്റേജിലെത്തുന്നുണ്ട്. പ്രേമത്തിലൂടെ അരങ്ങേറിയ അനുപമ മലയാളത്തില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ചിത്രങ്ങള്‍ തെലുങ്കിലാണ് ചെയ്തിരിക്കുന്നത്. എതായാലും താരത്തിന്റെ വീഡിയോ ആരാധകര്‍ ഒന്നടങ്കം എറ്റെടുത്തിരിക്കുകയാണ്.

@anupamaparameswaran96 #anupamaparameswaran ❤️❤️😍

A post shared by Niveda Thomas 🔵 (@niveda.thomas) on Apr 3, 2018 at 8:07am PDT

പഞ്ചവര്‍ണ്ണ തത്തയെ സ്വന്തമാക്കി മഴവില്‍ മനോരമ: സംപ്രേക്ഷണാവകാശം നേടിയത് വലിയ തുകയ്ക്ക്‌

ആ സമയത്ത് രണ്‍ബീറായിരുന്നു തന്നെ രക്ഷിച്ചിരുന്നത്! മനസുതുറന്ന് ദീപിക: കാണാം

English summary
anupama parameswaran dance video goes viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X