»   » അനുപമ പരമേശ്വരനെ രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് പുറത്താക്കി, എന്താ കാരണം ?

അനുപമ പരമേശ്വരനെ രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് പുറത്താക്കി, എന്താ കാരണം ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ പ്രേമം എന്ന ചിത്രം ഹിറ്റായപ്പോള്‍ ചിത്രത്തിലെ നായികമാര്‍ വിവിധ ഭാഷകളില്‍ മിന്നിക്കയറി. മഡോണ സെബാസ്റ്റിന്‍ മലയാളത്തിലും തെലുങ്കിലും ഹിറ്റായപ്പോള്‍ സായി പല്ലവിയ്ക്ക് മലയാളത്തിലും തെലുങ്കിലുമായിരുന്നു പ്രിയം. മേരിയെ അവതരിപ്പിച്ച അനുപമയാകട്ടെ തെലുങ്കരുടെ സ്വന്തമായി മാറുകയും ചെയ്തു.

നിവിന്‍ പോളിയുടെ പ്രവചനം ഫലിച്ചു; അനുപമയ്ക്ക് എല്ലാം സിനിമയും ചുള്ളന്‍ നായകന്മാര്‍ക്കൊപ്പം!

പ്രേമത്തിന് ശേഷം തുടര്‍ച്ചയായി അനുപമയ്ക്ക് തെലുങ്കില്‍ നിന്നും അവസരങ്ങള്‍ വന്നു. അ ആ എന്ന ആദ്യ ചിത്രം ഹിറ്റായതോടെ പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ മൂന്നോളം ചിത്രങ്ങള്‍ ഇതുവരെ അനുപമയുടേതായി തെലുങ്കില്‍ റിലീസായി.

രാം ചരണ്‍ ചിത്രം

ഇതിന് പിന്നാലെയാണ് തെലുങ്കിലെ യുവ സൂപ്പര്‍സ്റ്റാര്‍ രാം ചരണിന്റെ നായികയായി അനുപമ മറ്റൊരു തെലുങ്ക് ചിത്രം കരാറൊപ്പിട്ടതായി കേട്ടത്. വാര്‍ത്ത തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അനുപമയും സ്ഥിരീകരിച്ചു.

പുറത്താക്കിയെന്ന്

ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ നിന്ന് അനുപമ പരമേശ്വരനെ പുറത്താക്കിയെന്ന്. സിനിമയില്‍ നിന്ന് പുറത്താക്കിയ വിവരം അണിയറപ്രവര്‍ത്തകര്‍ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നുവത്രെ.

എന്താണ് കാരണം

എന്താണ് കാരണം എന്ന് വ്യക്തമാക്കാതെയാണ് അനുപമയെ പുറത്താക്കുന്നതായി ടീം അംഗങ്ങള്‍ അറിയിച്ചത്. നായിക വേഷം അല്‍പം ഗ്ലാമറസ്സാണെന്നും കുറച്ചുകൂടെ താരമൂല്യമുള്ള നായികയെയാണ് ആവശ്യമെന്നുമുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുന്നു.

അനുപമ തെലുങ്കില്‍

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അ ആ എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കില്‍ അരങ്ങേറിയത്. തുടര്‍ന്ന് പ്രേമത്തിന്റെ റീമേക്കില്‍ അഭിനയിച്ചു. ശതമാനം ഭവതി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ അനുവിന്റേതായി തെലുങ്കില്‍ റിലീസായത്. ഈ മൂന്ന് ചിത്രങ്ങളിലൂടെ തന്നെ അനുപമ നന്നായി തെലുങ്ക് പഠിച്ചെടുക്കുകയും ചെയ്തിരുന്നു.

മലയാളത്തില്‍ അനു

പ്രേമത്തിന് ശേഷം ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ ചെറിയൊരു അതിഥി വേഷത്തില്‍ അനുപമ എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങളാണ് അനുപമയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

English summary
Anupama Parameswaran Dropped From Ram Charan Movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam