ലുക്കാണ്.. അനുപമയും മാറിക്കൊണ്ടിരിയ്ക്കുന്നു, പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളത്തില്‍ നിന്ന് പോയ പല നായികമാരുടെയും അഡ്ഡ്രസ്സേയില്ല ഇന്ന്. തെലുങ്കിലോ തമിഴിലോ ബോളിവുഡിലോ നോക്കിയാല്‍ അവരില്‍ ചിലരെയൊക്കെ കണ്ടെത്താന്‍ കഴിയും. അക്കൂട്ടത്തിലാണ് അനുപമ പരമേശ്വരനും. തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണിപ്പോള്‍ അനുപമ പരമേശ്വരന്‍.

അതിനിടയില്‍ ഇതാ നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി - റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അനുപമയുടെ ഫോട്ടോകളാണ് വൈറലാകുന്നത്. അനുപമയുടെ വേഷവും സ്‌റ്റൈലുമാണ് ചര്‍ച്ചാ വിഷയം.

anupamaparameswaran

വയലറ്റ് നിറത്തിലുള്ള ലഹങ്കയാണ് അനുപമയുടെ വേഷം. ലേബല്‍ ജി ത്രിയാണ് വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. സിംപിള്‍ മേക്കപ്പ് ആണെങ്കിലും ലുക്ക് അപാരമാണ്. അല്പം ഗ്ലാമറസ്സായ വേഷം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അനുപമ പരമേശ്വരന്റെ സ്റ്റൈലും വേഷവിധാനവും എന്നും ശ്രദ്ധനേടാറുണ്ട്.

രമേഷ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസുഡു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായി എത്തുന്ന ചിത്രത്തില്‍ കൃഷ്ണ വേണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനു എത്തുന്നത്. ആഗസ്റ്റ് 2 ന് ചിത്രം തിയേറ്ററിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X