അനുപമ പരമേശ്വരന്‍ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നു! നായകനായി പുനീത് രാജ്കുമാര്‍!!

By Midhun

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായിട്ടായിരുന്നു അനുപമ എത്തിയിരുന്നത്. പ്രേമത്തിനു ശേഷം അന്യഭാഷാ ചിത്രങ്ങളിലായിരുന്നു അനുപമ സജീവമായിരുന്നത്. തെലുങ്കില്‍ നിതിന്റെ നായികയായി അരങ്ങേറിയ അനുപമ തുടര്‍ന്നു നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

ശതമാനം ഭവതി എന്ന ചിത്രമായിരുന്നു ആദ്യമായി അനുപമയുടെതായി തെലുങ്കില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നത്. തുടര്‍ന്ന് ദുല്‍ഖറിന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ അനുപമ മലയാളത്തില്‍ എത്തിയിരുന്നു. തെലുങ്ക് ഭാഷയിലാണ് അനുപമ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

anupama parameswaran

കൈനിറയെ ചിത്രങ്ങള്‍ അനുപമയുടെതായി തെലുങ്കില്‍ ഒരുങ്ങുന്നുണ്ട്. തേജ് ഐ ലവ് യൂ എന്ന സിനിമയാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. സായ് ധരം തേജാണ് ചിത്രത്തില്‍ അനുപമയുടെ നായകനായി എത്തുന്നത്. ജൂലായ് ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. തെലുങ്കില്‍ തിരക്കേറിയ നടിമാരില്‍ ഒരാളായ അനുപമ അടുത്തതായി കന്നഡത്തില്‍ അഭിനയിക്കാനുളള തയ്യാറെടുപ്പുകളിലാണുളളത്.

anupama parameswaran

കന്നഡത്തില്‍ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ചിത്രത്തിലാണ് അനുപമ അഭിനയിക്കുന്നത്. നടനസര്‍വ്വഭൗമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുനീതിന്റെ നായികാ വേഷത്തിലാണ് നടി എത്തുന്നത്. ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ദസറ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X