വസന്ത രജനി പുഷ്പം ഞാനൊരു! കൃഷ്ണ ശങ്കറിന് അനുപമ നല്‍കിയ ബെര്‍ത്ത്‌ഡേ സര്‍പ്രൈസ്! വീഡിയോ
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ തരംഗമായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളിയുടെ നായികയായി തിളങ്ങിയ ശേഷം പിന്നീട് തമിഴിലും തെലുങ്കിലുമായിട്ടാണ് നടി അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ നായികയായും അസിസ്റ്റന്റ് ഡയറക്ടറുമായിട്ടാണ് നടി എത്തുന്നത്.
ജേക്കബ് ഗ്രിഗറി നായകനാവുന്ന ചിത്രത്തില്‍ അനു സിത്താര,നിഖില വിമല്‍ തുടങ്ങിയവരും അനുപമയ്‌ക്കൊപ്പം എത്തുന്നുണ്ട്. സിനിമയുടെ സെറ്റില്‍ നിന്നുളള പുതിയൊരു വീഡിയോ അനുപമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

നടന്‍ കൃഷ്ണശങ്കറിനൊപ്പമുളള ഒരു ലൊക്കേഷന്‍ വീഡിയോ ആയിരുന്നു അനുപമ പുറത്തുവിട്ടിരുന്നത്. ഇവരുടെ വീഡിയോയ്‌ക്കൊപ്പം അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ വസന്ത രജനി പുഷ്പം എന്ന പാട്ട് ചേര്‍ത്ത് എഡിറ്റ് ചെയ്തിരുന്നു. ഈ വിഡിയോ ആയിരുന്നു കൃഷ്ണശങ്കറിന്റെ പിറന്നാള്‍ ദിനത്തില്‍ അനുപമ പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ അവസാനം കൃഷ്ണശങ്കറിനോട് കൊല്ലരുതെന്നും അനുപമ ആവശ്യപ്പെടുന്നുണ്ട്. ഏതായാലും നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications











