»   » തെലുങ്കിലും ജോര്‍ജിന്റെ മേരിയായി അനുപമ തന്നെ

തെലുങ്കിലും ജോര്‍ജിന്റെ മേരിയായി അനുപമ തന്നെ

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ ആദ്യം പരിചയപ്പെട്ട നായിക ഇടതു തോളില്‍ കടന്നല്‍ കൂടുപോലെ മുടിയൊതുക്കിവച്ച മേരി ജോര്‍ജ്ജിനെയാണ്. മേരിയായെത്തിയ അനുപമ പരമേശ്വരനെ. അനുപമ വീണ്ടും മേരിയാകുന്നു.

പുതിയ ചിത്രത്തിന് വേണ്ടിയല്ല, പ്രേമത്തിന്റെ തലുങ്ക് പതിപ്പില്‍. കാര്‍ത്തികേയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും നായകന്‍ ജോര്‍ജ്ജിന്റെ പ്ലസ്ടു കാമുകിയായ മേരിയെ അവതരിപ്പിയ്ക്കുന്നത് അനുപമയാണത്രെ.


anupama

ഇതുമായി ബന്ധപ്പെട്ട് സംവിധായകനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്ന് അനുപമ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്നും എന്നാല്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അനുപമ പറയുന്നു.


ഇതൊരു നല്ല അവസരമാണ്. ഞാന്‍ കൂടെ ഭാഗമായ സിനിമയുടെ റീമേക്കില്‍ അഭിനയിക്കുക എന്നത് വലിയ കാര്യമാണ്. പക്ഷെ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല- എന്നാണ് അനുപമ പറയുന്നത്.


നാഗ ചൈതന്യയാണ് നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രമായി എത്തുന്നത്. സായി പല്ലവി അവതരിപ്പിച്ച മലരായി ബോളിവുഡ് താരം പരിണീത ചോപ്രയും മഡോണ സെബ്‌സാറ്റിന്‍ അവതരിപ്പിച്ച സെലിനായി ദിഷ പതാനിയും എത്തുന്നു. ജോര്‍ജ്ജിന്റെ കഥാപാത്രത്തിന് തെലുങ്ക് പ്രേക്ഷകര്‍ക്ക് ആസ്വദ്യകരമായ രീതിയില്‍ ചെറിയ മാറ്റങ്ങളുണ്ടാവുമെന്ന് സംവിധായകന്‍ പറഞ്ഞു.

English summary
Anupama Parameswaran in Premam Telugu remake too
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam