»   » അനുപമ പരമേശ്വരനെ തേടി തെലുങ്ക് ചിത്രങ്ങള്‍

അനുപമ പരമേശ്വരനെ തേടി തെലുങ്ക് ചിത്രങ്ങള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam


അനുപമ പരമേശ്വരന്‍ അഭിനയ രംഗത്ത് ചുവടുറപ്പിച്ച അല്‍ഫോന്‍സ് പുത്രന്റെ പ്രേമം കേരളത്തിലെ തിയറ്ററുകളില്‍ തരംഗമായിരുന്നു. അതുക്കൊണ്ട് തന്നെ പ്രേമത്തിന് ശേഷം അനുപമയെ തേടിയെത്തുന്നതും മികച്ച ചിത്രങ്ങള്‍ തന്നെ.

പ്രേമത്തിലെ മേരിയെ പോലെയുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ മാത്രമേ ഇനി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്ന് അനുപമ നേരത്തെ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അനുപമയെ തേടി നിരവധി ഓഫറുകള്‍ എത്തുന്നു. അതും അന്യ ഭാഷകളില്‍ നിന്നെത്തുന്ന മികച്ച ഓഫറുകള്‍.

anupama

പ്രേമത്തിന് ശേഷം ആദ്യം അനുപമയെ തേടിയെത്തിയത് പ്രേമത്തിന്റെ തെലുങ്ക് റീമേക്കിങിലേക്കായിരുന്നു. ചിത്രത്തില്‍ അനുപമ പ്രേമത്തില്‍ അവതരിപ്പിച്ച മേരിയുടെ വേഷം തന്നെയാണ് തെലുങ്കിലും ലഭിച്ചിരിക്കുന്നത്. ചന്ദു മൊണ്ടേതിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായക വേഷം അവതരിപ്പിക്കുന്നത്.

സമാന്തയും നിധിനും നായികനായക വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രത്തിലും അനുപമ പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതായിരുന്നു അവസാനം പുറത്ത് വന്ന വാര്‍ത്ത. ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ അനുപമയെ തേടി തെലുങ്കില്‍ നിന്ന് തന്നെ മറ്റൊരു ഓഫര്‍ എത്തിയിരിക്കുന്നു. വേണു ശ്രീറാം സംവിധാനം ചെയ്യുന്ന രവി തേജ എന്ന ചിത്രമാണ് അനുപമയ്ക്ക് ലഭിച്ച പുതിയ ഓഫര്‍.

English summary
Actress Anupama Parameswaran, who rose to fame with her performance in Malayalam blockbuster “Premam”, has bagged a big Telugu project opposite actor Ravi Teja.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam