»   » പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരി, ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍! കൗതുകം ലേശം കൂടിപ്പോയോ?

പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി മേരി, ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍! കൗതുകം ലേശം കൂടിപ്പോയോ?

Posted By:
Subscribe to Filmibeat Malayalam

മലയാളക്കരയെ ഇളക്കി മറിച്ച പ്രേമത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും പതിവ് മറ്റ് നായകിമാരേപ്പോലെ തമിഴിലേക്കും തെലുങ്കിലേക്കും അനുപമ ചുവട് മാറ്റി.

മാനത്തെ കൊട്ടാരത്തിലെ ആദ്യ നായകന്‍ ദിലീപോ അബിയോ? സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്!

ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക്... മോഹന്‍ലാലിന്റെ കരിയറില്‍ ആദ്യം, ആ വരവിന് ദിവസങ്ങള്‍ മാത്രം?

പാറിപ്പറന്ന ചുരുളന്‍ മുടിയും ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ഒരു നാടന്‍ പെണ്‍കൊടിയായി മലയാളത്തിലേക്ക് എത്തിയ അനുപമ ഇപ്പോള്‍ ആ രൂപത്തിലല്ല. രൂപ മാറ്റങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഇടക്കിടെ ഞെട്ടിക്കുന്നത് അനുപമ പതിവാക്കിയിരുന്നു. ഇപ്പോഴിതാ അനുപമയുടെ പുതിയ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ബോയ് കട്ടും വട്ട കണ്ണടയും

ബോയ് കട്ടിലെത്തി മലാളികള്‍ക്ക് സ്വീകാര്യരായ നായികമാര്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അപര്‍ണ, ഗോപിനാഥ്, പാര്‍വ്‌വതി എന്നിവര്‍ക്ക് പിന്നാലെ ബോയ് കട്ട പരീക്ഷിച്ചിരിക്കുകയാണ് അനുപമയും. ബോയ് കട്ടും വട്ട കണ്ണടയും അനുപമയുടെ രൂപം തന്നെ മാറ്റിക്കളഞ്ഞു.

വൈറലായി ചിത്രം

സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് അനുപമയുടെ ഈ പുതിയ മേക്ക് ഓവര്‍. ഒറ്റ നോട്ടത്തില്‍ അനുപമ തന്നെയാണോ ഇത് എന്ന തിരിച്ചറിയാന്‍ പ്രയാസം തോന്നുന്ന തരത്തിലുള്ള രൂപമാറ്റമാണ് പുതിയ മേക്ക് ഓവറില്‍ താരത്തിന് ലഭിച്ചിരിക്കുന്നത്.

പുതിയ ചിത്രം?

അനുപമയുടെ പുതിയ മേക്കോവറിന് പിന്നിലെ രഹസ്യം അറിയാനുള്ള ആഗ്രഹത്തിലാണ് ആരാധകര്‍. പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള മേക്ക് ഓവര്‍ ആണെന്നും സംശയമുണ്ട്. എന്നാല്‍ ഈ ചിത്രം താരം ഔദ്യോഗികമായി പുറത്ത് വിട്ടതല്ല എന്നാണ് വിവരം.

ആദ്യം ഞെട്ടിച്ചത്

അനുപമ ആദ്യമായിട്ടല്ല തന്റെ ആരാധകരെ ഞെട്ടിക്കുന്നത്. ചുരുളന്‍ മുടിക്കാരി മേരിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു മുടി സ്‌ട്രേറ്റ് ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. പിന്നീട് അനുപമയുടെ ഓരോ മേക്ക് ഓവറുകളും ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

ഹെയര്‍ സ്‌റ്റൈല്‍ മാറ്റത്തിന് പിന്നില്‍

ചുരുളന്‍ മുടി സ്‌ട്രേറ്റ് ചെയ്ത് ഹെയര്‍ സ്റ്റൈല്‍ മാറ്റാന്‍ കാരണം മുടി കൊഴിച്ചിലിനേക്കുറിച്ചുള്ള പേടിയായിരുന്നു. കേരളത്തിന് പുറത്തേക്ക് പോകുമ്പോള്‍ വെള്ളം മാറി കുളിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാതിരിക്കാനാണ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതെന്നായിരുന്നു അന്ന് പറഞ്ഞത്.

അല്പം ഗ്ലാമറായി

കേരളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും പോയതോടെ അനുപമ അല്പം ഗ്ലാമറായി എന്ന അഭിപ്രായമാണ് പ്രേക്ഷകര്‍. അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

സ്വന്തം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍

അനുപമയുടെ മുടിയഴക് മാത്രമല്ല വസ്ത്രധാരണവും പ്രേക്ഷകര്‍ ശ്രദ്ധിക്കാറുണ്ട്. പൊതു വേദികളിലും മറ്റും പ്രത്യക്ഷപ്പെടുമ്പോള്‍ അനുപമ ധരിക്കുന്ന വസ്ത്രങ്ങള്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. താന്‍ തന്നെയാണ് ഈ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുള്ളതെന്നും അനുപമ പറഞ്ഞിരുന്നു.

മലയാളത്തിലേക്കില്ലേ?

പ്രേമത്തിന് ശേഷം ജെയിംസ് ആന്‍ഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങൡ മാത്രമാണ് അനുപമ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. അതേ സമയം ഒരു തമിഴ് ചിത്രത്തിലും നാല് തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. നിലവില്‍ കരാറായിരിക്കുന്ന മൂന്ന് ചിത്രങ്ങളും തെലുങ്ക് ചിത്രങ്ങളുമാണ്.

English summary
Anupama Parameswaran's new make over goes viral on social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam