twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്ല്യാണ ഒരുക്കത്തില്‍ അനുപമ പരമേശ്വരന്‍! ഫോട്ടോഷൂട്ട് വൈറലാവുന്നു! വീഡിയോ കാണാം

    By Midhun Raj
    |

    തെന്നിന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറുകയാണ് നടി അനുപമ പരമേശ്വരന്‍. നിവിന്‍ പോളിയുടെ പ്രേമത്തിലൂടെ അരങ്ങേറിയ നടി തുടര്‍ന്ന് തെലുങ്കിലായിരുന്നു കൂടുതലായും തിളങ്ങിയിരുന്നത്. ടോളിവുഡിലെ യുവതാരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചിരുന്നു. സിനിമയിലെ താരത്തിളക്കത്തിനിടെ അനുപമ നടത്തിയ ഒരു ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

    മാമാങ്കത്തിനു വേണ്ടി തയ്യാറെടുത്ത് മസിലളിയന്‍! താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു! കാണൂമാമാങ്കത്തിനു വേണ്ടി തയ്യാറെടുത്ത് മസിലളിയന്‍! താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു! കാണൂ

    വെഡ്ഡിംഗ് വോസ് മാഗസിനു വേണ്ടിയാണ് നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. മാഗസിന്റെ ഡിസംബര്‍ ലക്കം കവര്‍ ഗേളായിട്ടാണ് അനുപമ എത്തിയിരുന്നത്. വീഡിയോയില്‍ വിവാഹ ദിവസങ്ങള്‍ക്ക് സമാനമായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് അനുപമ.

    anupama parameswaran,

    തെലുങ്കില്‍ ഹലോ ഗുരു പ്രേമ കൊസമേ എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ റാം പോത്തിനേനിയുടെ നായികയായിട്ടാണ് അനുപമ എത്തിയിരുന്നത്. കന്നഡത്തില്‍ പൂനീത് രാജകുമാറിന്റെ നായികയായുളള നാട സര്‍വ്വബൌമയാണ് അനുപമയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചിരുന്നത്. തമിഴില്‍ ധനുഷിന്റെ നായികയായി കൊടി എന്ന ചിത്രത്തിലും അനുപമ പരമേശ്വരന്‍ അഭിനയിച്ചിരുന്നു.

    മോഹന്‍ലാലിനെ വെച്ചൊരു സിനിമ തന്റെ സ്വപ്‌നമെന്ന് രഞ്ജിത്ത് ശങ്കര്‍! തിരക്കഥ റെഡിയായെന്നും സംവിധായകന്‍മോഹന്‍ലാലിനെ വെച്ചൊരു സിനിമ തന്റെ സ്വപ്‌നമെന്ന് രഞ്ജിത്ത് ശങ്കര്‍! തിരക്കഥ റെഡിയായെന്നും സംവിധായകന്‍

    മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ക്കെതിരെ അരുന്ധതി റോയ്!സിനിമയില്‍ വംശീയതയുണ്ടെന്ന് വിമര്‍ശനംമമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ക്കെതിരെ അരുന്ധതി റോയ്!സിനിമയില്‍ വംശീയതയുണ്ടെന്ന് വിമര്‍ശനം

    English summary
    anupama parameswaran's photo shoot video viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X