ഇപ്പോള്‍ കൊടുക്കുന്നില്ല, അതിരുകടന്നാല്‍ പരാതികൊടുക്കും; വ്യാജ ഫോട്ടോയ്‌ക്കെതിര അനുപമ
സോഷ്യല്‍ മീഡിയയുടെ ലീലാവിലാസങ്ങള്‍ക്ക് ഒടുവില്‍ ഇരിയായത് പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അനുപമ പരമേശ്വരനാണ്. നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലാരോ അപ് ലോഡ് ചെയ്തതും അത് വൈറലായതും പെട്ടന്നാണ്.
ഫോട്ടോയ്‌ക്കെതിരെ അനുപമ നിയമ നടപടിയ്‌ക്കൊരുങ്ങുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ഉദ്ദേശമില്ലെന്നാണ് അനുപമ പറയുന്നത്. എന്നാല്‍ ഇത്തരം പ്രവണത അതിരു കടന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും നടി വ്യക്തമാക്കി.

ഇപ്പോള്‍ കൊടുക്കുന്നില്ല, അതിരുകടന്നാല്‍ പരാതികൊടുക്കും
ഒരു ഹൗസ് ബോട്ടില്‍ നില്‍ക്കുന്ന തരത്തിലുള്ള അനുപമയുടെ ചിത്രങ്ങളാണ് വാട്ട്‌സ് ആപ്പിലും മറ്റും പ്രചരിയ്ക്കുന്നത്.

ഇപ്പോള്‍ കൊടുക്കുന്നില്ല, അതിരുകടന്നാല്‍ പരാതികൊടുക്കും
അനുപമയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിലെ സ്ത്രീയുടെ വസ്ത്രധാരണം തന്നെയാണ് പലരുടേയും നെറ്റി ചുളിയ്ക്കുന്നത്. അനുപമ തന്നെയാണോ എന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന വിധത്തിലാണ് ചിത്രം മോര്‍ഫ് ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ കൊടുക്കുന്നില്ല, അതിരുകടന്നാല്‍ പരാതികൊടുക്കും
ഇതിനെതിരെ അനുപമ നിയമ നടപടിയ്‌ക്കൊരുങ്ങുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വ്യാജചിത്രങ്ങള്‍ പ്രചരിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി അനുപമ മുന്നോട്ട് പോകുന്നെന്നായിരുന്നു വാര്‍ത്ത.

ഇപ്പോള്‍ കൊടുക്കുന്നില്ല, അതിരുകടന്നാല്‍ പരാതികൊടുക്കും
എന്നാല്‍, വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും ഇതിനെതിരെ തല്‍ക്കാലം നിയമപരമായി മുന്നോട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും അനുപമ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം പ്രവണത അതിരുകടന്നാല്‍ തീര്‍ച്ചയായും പൊലീസില്‍ പരാതി നല്‍കുമെന്നും നടി വ്യക്തമാക്കി.

ഇപ്പോള്‍ കൊടുക്കുന്നില്ല, അതിരുകടന്നാല്‍ പരാതികൊടുക്കും
വ്യാജ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സെലിബ്രിട്ടികളില്‍ ഒടുവിലത്തെ ആളാണ് അനുപമ. നേരത്തെ ഇതുപോലെ ആശ ശരത്തിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. നടി കേസ് കൊടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു


Click it and Unblock the Notifications











