ഒന്ന് പരീക്ഷിച്ച് നോക്കിയതാണ്, അനുപമയുടെ ഡ്രസ് ഡിസൈന്‍ ചെയ്തത് ആരാണെന്നോ?
പ്രേമം നായിക അനുപമ പരമേശ്വരന്‍ ഫാഷന്‍ വസ്ത്രങ്ങളും പരീക്ഷിച്ച് തുടങ്ങി. ആദ്യ ചിത്രത്തിന് ശേഷം അന്യഭാഷയിലേക്ക് ചേക്കേറിയ ശേഷം അനുപമ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തത്..
പ്രേമം നായിക അനുപമ പരമേശ്വരന്‍ ഫാഷന്‍ വസ്ത്രങ്ങളും പരീക്ഷിച്ച് തുടങ്ങി. ആദ്യ ചിത്രത്തിന് ശേഷം അന്യഭാഷയിലേക്ക് ചേക്കേറിയ ശേഷം അനുപമ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തത് ആരാധകര്‍ കണ്ടിട്ടുണ്ട്.
അടുത്തിടെ തെലുങ്ക് ചിത്രമായ ശതമാനം ഭവതിയുടെ ഓഡിയോ ലോഞ്ചില്‍ അനുപമ പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതും അനുപമയുടെ ഡ്രസായിരുന്നു. ബ്ലൗസിന്റെ താഴെ ബാന്‍ഡ് കൂടി വരുന്ന ഒരു മോഡല്‍.

ബ്ലൗസും താഴെ ഒരു കെട്ടും
ബ്ലൗസും താഴെ ഒരു കെട്ടും. ശതമാനം ഭവതിയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ അനുപമ എത്തിയപ്പോള്‍, ഫോട്ടോ കാണാം.

ഡിസൈന്‍ ചെയ്തത്
ഡ്രസ് ചെയ്തത് മറ്റാരുമല്ല, ഞാന്‍ തന്നെയായിരുന്നുവെന്ന് അനുപമ പറയുന്നു. വനിത ഓണ്‍ ലൈന് നല്‍കിയ അഭിമുഖത്തിലാണ് നടി സ്വന്തം ഡ്രസ് ഡിസൈന്‍ ചെയ്ത കാര്യം വെളിപ്പെടുത്തിയത്.

വെറുതെ ഒരു ഐഡിയ തോന്നി
ഡിസൈന്‍ ഒന്നും ഞാന്‍ പഠിച്ചിട്ടില്ല. വെറുതെ ഒരു ഐഡിയ തോന്നിയപ്പോള്‍ ചെയ്ത് നോക്കിയതാണെന്ന് അനുപമ പറയുന്നു.

പലരും ചോദിച്ചു
ചടങ്ങില്‍ എത്തിയപ്പോള്‍ പലരും ചോദിച്ചു ആരാ ഡിസൈന്‍ ചെയ്തതെന്ന്. അപ്പോഴാണ് സംഗതി ഹിറ്റായ കാര്യം പിടി കിട്ടിയത്. നാട്ടിലെ ഒരു കടയില്‍ നിന്നാണ് പോളി കോട്ടണ്‍ സാരി വാങ്ങിയത്. അനുപമ പറയുന്നു.


Click it and Unblock the Notifications