»   » സിനിമ തിരഞ്ഞെടുക്കാന്‍ തനിക്കിപ്പോഴും അറിയില്ലെന്ന് അനുപമ; ചോദിക്കുന്നത് അല്‍ഫോണ്‍സ് പുത്രനോട്

സിനിമ തിരഞ്ഞെടുക്കാന്‍ തനിക്കിപ്പോഴും അറിയില്ലെന്ന് അനുപമ; ചോദിക്കുന്നത് അല്‍ഫോണ്‍സ് പുത്രനോട്

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രേമം സിനിമയിലൂടെ മലയാളത്തിലെത്തിയ മൂന്നു നായികമാരിലൊരാളാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിനു ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലുള്‍പ്പെടെ ഒന്നര വര്‍ഷത്തിനുളളില്‍ മൂന്നു സൂപ്പര്‍ ഹിറ്റുകളാണ് നടിയുടേതായുളളത്.

വിവിധ ഭാഷകളിലായി ഒട്ടേറെ അവസരങ്ങള്‍ ഇതിനകം അനുപമയെ തേടിയെത്തി. പക്ഷേ സിനിമ തിരഞ്ഞെടുക്കാന്‍ തനിക്കിപ്പോഴും അറിയില്ലെന്നാണ് നടി പറയുന്നത്

ഏതു തിരഞ്ഞെടുക്കണമെന്ന് അറിയില്ല

കഥകളുമായി സംവിധായകര്‍ തന്നെ സമീപിക്കാറുണ്ടെങ്കിലും അവയില്‍ ഏതു തിരഞ്ഞെടുക്കണമെന്ന് തനിക്കറിയില്ലെന്നാണ് അനുപമ പറയുന്നത്.

അല്‍ഫോണ്‍സ് പുത്രനോടു ചോദിക്കും

അപ്പോഴെല്ലാം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോടും ത്രിവിക്രം സാറിനോടും ചോദിക്കാറാണ് പതിവെന്നും അനുപമ പറയുന്നു

നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ ശ്രമിക്കും

സിനിമയിലേയ്കക്ക് തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ആരും വിഷമിക്കരുതെന്നും അതുകൊണ്ട് 100 ശതമാനം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അനുപമ പറയുന്നു

ദുല്‍ക്കറിന്റെ നായിക വേഷം

ദുല്‍ക്കര്‍ ,ധനുഷ് തുടങ്ങിയവരുടെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായാണ് കരുതുന്നതെന്നാണ് അനുപമ പറയുന്നത്.

English summary
anupama parameswaran says she still does'nt know to choose the films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X