»   » മലരും സെലിനും കിട്ടാത്ത നേട്ടങ്ങള്‍ മേരിയ്ക്ക്, അനുപമയെ തേടി ഷര്‍വാനന്ദ്

മലരും സെലിനും കിട്ടാത്ത നേട്ടങ്ങള്‍ മേരിയ്ക്ക്, അനുപമയെ തേടി ഷര്‍വാനന്ദ്

By: Sanviya
Subscribe to Filmibeat Malayalam

പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ മൂന്ന് നടിമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റിനും. എന്നാല്‍ ഈ മൂന്ന് പേരിലും ഭാഗ്യ കൂടുതല്‍ അനുപമയ്ക്കായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. ആദ്യ ചിത്രത്തിന് ശേഷം അനുപമ തെലുങ്കിലേക്ക് പോയി. എന്തായാലും തെലുങ്കിലേക്ക് പോയ അനുപമയ്ക്ക് ദോഷമുണ്ടായിട്ടില്ല.

അ ആ എന്ന തെലുങ്ക് ചിത്രത്തിലൂടെ നടിയ്ക്ക് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റാനും കഴിഞ്ഞു. ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് തന്നെ മറ്റൊരു മികച്ച ഓഫര്‍ കൂടി അനുപമയെ തേടി എത്തിയിരിക്കുന്നു. എങ്കയും എപ്പോതും ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷര്‍വാനന്ദിന്റ നായിക വേഷമാണ് അനുപമയ്ക്ക് ലഭിച്ചത്. എന്തായാലും വീണ്ടും അനുപമയ്ക്ക് വലിയൊരു നേട്ടം തന്നെയാണ് ലഭിച്ചിരിക്കുന്നത്.

anupamaparameswaran

സതമാനം ഭവതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് വെഗ്‌സനയാണ്. ദില്‍രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷര്‍വന്ദ് ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്. അതിന് ശേഷമാണ് സതമാനം ഭവതിയുടെ ഷൂട്ടിങ് ആരംഭിക്കുക.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും മേരിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അനുപമ തന്നെയാണ്. പ്രേമം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. നേരത്തെ മജ്‌നു എന്നായിരുന്നു പേര് നിശ്ചയിച്ചിരുന്നത്. പിന്നീട് നിര്‍മ്മാതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പേര് മാറ്റുകയായിരുന്നു. ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Anupama Parameswaran teams up with Sharwanand in Shatamanam Bhavati.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam