തെലുങ്ക് ചിത്രത്തില്‍ ഗ്ലാമറസായി അനുപമ പരമേശ്വരന്‍! വീഡിയോ പുറത്ത്! കാണൂ
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായിട്ടായിരുന്നു അനുപമ എത്തിയിരുന്നത്. ചിത്രത്തിലെ മേരി എന്ന കഥാപാത്രം അനുപമയുടെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയിരുന്നു.
പ്രേമത്തിനു ശേഷം തെലുങ്ക് ചിത്രങ്ങളിലായിരുന്നു അനുപമ സജീവമായി അഭിനയിച്ചിരുന്നത്. തെലുങ്കില്‍ സൂപ്പര്‍ താരം നിതിന്റെ നായികയായിട്ടായിരുന്നു നടി അരങ്ങേറ്റം കുറിച്ചിരുന്നത്. ശതമാനം ഭവതി എന്ന ചിത്രത്തിന്റെ വിജയമായിരുന്നു തെലുങ്കില്‍ അനുപമയുടെ താരമൂല്യം ഉയര്‍ത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശതമാനം ഭവതിയില്‍ ശര്‍വാനന്ദായിരുന്നു അനുപമയുടെ നായകനായിരുന്നത്. പ്രകാശ് രാജ്, ജയസുധ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്. ഫെസ്റ്റിവല്‍ സീസണില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ശതമാനം ഭവതിക്കു ശേഷവും നിരവധി ചിത്രങ്ങള്‍ അനുപമയുടെതായി തെലുങ്കില്‍ പുറത്തിറങ്ങിയിരുന്നു.

അനുപമ നായികയാവുന്ന പുതിയ ചിത്രമാണ് തേജ് ഐ ലവ് യൂ. എ.കരുണാകരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഗാനരംഗത്ത് ഗ്ലാമറസായാണ് അനുപമ എത്തുന്നത്.

നാടന്‍ ലുക്കില്‍ നിന്നും മാറി മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് നടി ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോപീസുന്ദറിന്റെ ഈണത്തില്‍ ഹരിചരണും ചിന്‍മയിയും ചേര്‍ന്ന പാടിയ അന്തമൈന ചന്തമാമ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications











