ബൈക്ക് യാത്രികരോട് കൈകൂപ്പി അപേക്ഷിച്ച് അനുപമ! ഇങ്ങനെ ചെയ്യല്ലേ... ചർച്ചയായി താരത്തിന്റെ വീഡിയോ

പ്രേമത്തിലെ ജോർജിന്റെ ചുരുണ്ട മുടിക്കാരിയായ മേരിയെ മലയാളി പ്രേക്ഷകർക്ക് അത്ര വേഗം മറക്കാനാകില്ല. ഒറ്റ ചിത്രം കൊണ്ട് മോളിവുഡ് പ്രേമികളുടെ ഹൃദയം കീഴടക്കിയ അനുപമ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിദ്യമാണ്. മലയാളത്തിലെ പോലെ തെന്നിന്ത്യൻ സിനിമ ലോകത്തും താരത്തിന് കൈനിറയെ ആരാധകരാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകരോട് അപേക്ഷിക്കുന്ന താരത്തിന്റെ വീഡിയോയാണ്.‌

anupama

കാറിൽ സഞ്ചരിക്കുകയായിരുന്ന അനുപമയെ പിന്തുടർന്ന് രണ്ട് യുവാക്കൾ എത്തുകയും. ഇവർ താരത്തിന്റെ വീഡിയോ പകർത്താനും ശ്രമിക്കുന്നു. ഇത് ശ്രദ്ധിയിൽപ്പെട്ട താരം വണ്ടിയുടെ ഗ്ലാസ് താഴ്ത്തി ഇങ്ങനെ ചെയ്യരുതെന്നും അപകടം സംഭവിക്കുമെന്നും താരം കൈ കൂപ്പി അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. താരത്തിന്റെ ഈ വീഡിയേ ടിക്ക് ടോക്കിലൂടെയാണ് വൈറലാകുന്നത്. എന്നാൽ ഈ വീഡിയോയുടെ അധികാര്യത ഇനിയും വ്യക്തമായിട്ടില്ല.

പ്രേമം ഹിറ്റായതിനു പിന്നാലെ തെന്നിന്ത്യൻ സിനിമ ലോകത്ത് സജീവമാകുകയായിരുന്നു താരം.മോളിവു‍ഡിൽ ദുൽഖർ ചിത്രമായ ജോമോന്റെ സുവിശേഷത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിത ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ മലയാളത്തുലേയ്ക്ക് ോ തിരികെ വരാൻ താരം തയ്യാറെടുക്കുകയാണ്.കോളിവുഡിൽ സൂപ്പർ ഹിറ്റായ രാക്ഷസന്റെ തെലുങ്ക് പതിപ്പ് രാക്ഷസുഡുവാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X