എന്തൊരു സുന്ദരിയാണ് അനുപമ.. ഈ കണ്ണെടുക്കാന്‍ തോന്നുന്നില്ല... അപ്‌സരസിനെ പോലെ..!!
മലയാളം വിട്ട് തെലുങ്ക് സിനിമാ ലോകത്തേക്ക് പോയതോടെ അനുപമ പരമേശ്വരന്‍ ആളാകെ മാറിയിരുന്നു. നാടന്‍ ലുക്ക് ഒക്കെ മാറി മോഡേണ്‍ ആണ്.. വ്യത്യസ്തമായ അനുപമയുടെ വസ്ത്രധാരണ രീതിയാണ് എന്നും ആരാധകരെ ആകര്‍ഷിച്ചത്.
ഇപ്പോഴുമിതാ അതുപോലൊരു ചിത്രം വൈറലാകുന്നു. വളരെ വ്യത്യസ്തവും മനോഹരവുമായ ചിത്രം അനു തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ചിറകില്ലാതെ പറക്കൂ.. കണ്ണ് തുറന്ന് സ്വപ്‌നം കാണൂ എന്നാണ് ഫോട്ടോയ്ക്ക് അനു നല്‍കിയ അടിക്കുറിപ്പ്.

പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് ചെയ്തുകൊണ്ടാണ് അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അനുവിന് തുടര്‍ച്ചയായി തെലുങ്ക് സിനിമകള്‍ വന്നുകൊണ്ടിരുന്നു. കൊടി എന്ന തെലുങ്ക് ചിത്രത്തിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചു.
തെലുങ്കില്‍ തിരക്കിലായതോടെ രണ്ടേ രണ്ട് ചിത്രങ്ങളില്‍ അതിഥി താരമായി മാത്രമാണ് അനു വന്നത്. ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായും, ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ മുന്‍ കാമുകിയായും അനു വന്നുപോയി.


Click it and Unblock the Notifications











