18 വയസില്‍ തുടങ്ങിയതാണെന്ന് നടി! ഇങ്ങനൊരു അനുപമയെ ഇഷ്ടമാകുന്നില്ല, നടി അനുപമ പരമേശ്വരനോട് ആരാധകര്‍

പ്രേമത്തിലെ മേരി എന്നൊരൊറ്റ കഥാപാത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്താകെ ശ്രദ്ധേയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. ആദ്യ സിനിമയിലെ കഥാപാത്രത്തിന് ശേഷം മലയാളത്തില്‍ കുറച്ചേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അനുപമ സജീവമായത് തെലുങ്കിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു നടി.

ഇതിനിടെ തന്റെ ജന്മദിനത്തെ പറ്റി പറഞ്ഞ് എത്തിയിരിക്കുകയാണ് അനുപമ. താനിന്ന് ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണെന്ന് പറഞ്ഞ നടി പത്ത് വര്‍ഷത്തോളം നീണ്ട സിനിമയിലെ യാത്രയെ കുറിച്ചും സൂചിപ്പിച്ചു. പതിനെട്ടാമത്തെ വയസില്‍ തുടങ്ങിയ യാത്ര ഇന്ന് എത്തി നില്‍ക്കുന്നത് ഇവിടെയാണെന്ന് പറഞ്ഞാണ് അനുപമ പിറന്നാളിനെ പറ്റിയും സംസാരിച്ചത്.

anupama

'ഇന്നെനിക്ക് 28 വയസ്സ് തികഞ്ഞു. എന്റെ ജീവിതം, നമ്മളുടെ ജീവിതം ആക്കിയതിന് നന്ദി. ഇന്ന് ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍, ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ സ്വപ്നം ജീവിച്ചതിന്റെ ഒരു പതിറ്റാണ്ട് കൂടി ആഘോഷിക്കുകയാണ്.

18 വയസ്സ് മുതല്‍, എന്റെ അവിശ്വസനീയമായ യാത്രയുടെ ഉയര്‍ച്ച താഴ്ച്ചകളിലൂടെ എന്നെ ചേര്‍ത്ത് പിടിച്ചു കൊണ്ട്, ഓരോ ഘട്ടത്തിലും നിങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഇന്ധനം.

ഇവിടെ മനോഹരമായി ജീവിക്കുക, ധൈര്യത്തോടെ സ്വപ്നം കാണുക, ഈ അത്ഭുതകരമായ സാഹസികത ഒരുമിച്ച് പങ്കിടുന്നത് തുടരുക. എന്റെ ചിറകുകള്‍ക്ക് താഴെ കാറ്റായതിന് നന്ദി.. ഐ ലവ് യു,'.. എന്നുമാണ് അനുപമ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അതേ സമയം അനുപമയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് നൂറുക്കണക്കിന് ആരാധകരാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനൊപ്പം നടിയെ വിമര്‍ശിച്ചും പരിഹസിച്ചുള്ള കമന്റുകളും വരുന്നുണ്ട്. അനുപമ സ്വന്തം ആരാധകരെ നഷ്ടപ്പെടുത്തുകയാണെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.

anupama

ഇങ്ങനെയുള്ള അനുപമയെ ഞങ്ങള്‍ക്ക് ആവശ്യമില്ല. പഴയ അനുപമ എവിടെ പോയി. മുന്നോട്ടുള്ള യാത്രയില്‍ വിജയത്തില്‍ നിന്നും പിന്നിലേക്ക് പോകുന്നത് പോലെ തോന്നുന്നു. സിനിമയിലേക്ക് തിരിച്ച് വന്നിട്ട് അവിടെ മാത്രം ശ്രദ്ധിക്കൂ.. ഓരോ ദിവസം കഴിയുംതോറും നിങ്ങള്‍ കൂടുതല്‍ സെക്‌സിയായി തീരുകയാണ്.

അനുപമയുടെ കാര്യത്തില്‍ വളരെ നിരാശ തോന്നുകയാണ്. അന്ന് പതിനെട്ട് വയസുള്ളപ്പോള്‍ എന്തൊരു സുന്ദരിയായിരുന്നു. പത്ത് വര്‍ഷം കൊണ്ട് വന്ന മാറ്റം ഇങ്ങനെയാണോ? ശരിക്കും നടി ഗ്ലാമറായപ്പോള്‍ പഴയ ഭംഗി പോയി എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

അനുപമ നായികയായി അഭിനയിക്കുന്ന പുതിയ പടം ടില്ലുവില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ട്രെയിലറാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കും കാരണം. അനുപമയും നായകനും തമ്മിലുള്ള ചൂടന്‍ രംഗങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. മാത്രമല്ല നടിയുടെ ലിപ് ലോക് രംഗം കുറച്ച് അതിരുകടക്കുകയാണെന്നും അനുപമയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്നുമൊക്കെയാണ് കമന്റുകള്‍.

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X