അനുപമയ്ക്ക് മൂന്ന് കാമുകന്‍മാരുണ്ടെന്നാണ് കാണുന്നത്, സത്യമാണോ? വൈറലായി നടിയുടെ മറുപടി

By Prashant V R

പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരമായ നടിയാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ മികച്ച പ്രകടനമാണ് അനുപമയും കാഴ്ചവെച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. പ്രേമത്തിന് പിന്നാലെ തെലുങ്കിലും തമിഴിലുമാണ് നടി കൂടുതല്‍ തിളങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമ തിരിച്ചെത്തിയത്.

ജേക്കബ് ഗ്രിഗറി നായകനായ ചിത്രത്തില്‍ നായികയായും അസിസ്റ്റന്റ് ഡയറക്ടറായും നടി ഭാഗമായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരുന്നു സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. അതേസമയം അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബുംറയുമായുളള സൗഹൃദത്തെ കുറിച്ച് നടി മനസുതുറന്നിരുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അനുപമ സംസാരിച്ചത്

അഭിമുഖത്തില്‍ അനുപമയ്ക്ക്

അഭിമുഖത്തില്‍ അനുപമയ്ക്ക് മൂന്ന് കാമുകന്‍മാരുണ്ടെന്നാണ് ഗൂഗിളില്‍ നോക്കിയപ്പോള്‍ കണ്ടതെന്ന് പറഞ്ഞപ്പോഴാണ് നടിയുടെ മറുപടി വന്നത്. ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറം, തെലുങ്ക് താരം ഷര്‍വാനന്ദ്, ഡയറക്ടര്‍ ചിരഞ്ജീവി മക്വാന എന്നിവര്‍ അനുപമയുടെ കാമുകന്‍മാരാണെന്ന് ആണ് ഗൂഗിള്‍ പറയുന്നത് എന്നാണ് അവതാരകന്‍ അനുപയോട് പറഞ്ഞത്. ഇതില്‍ മൂന്നിലും എന്തെങ്കിലും സത്യമുണ്ടോയെന്നും അനുപമയോട് അവതാരകന്‍ ചോദിച്ചു.

ഇതിന് മറുപടിയായി

ഇതിന് മറുപടിയായി ജസ്പ്രീത് ബുംറ എന്റെ ഫ്രണ്ടാണെന്നും ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടെന്നും നടി പറഞ്ഞു. അത് കൊറെ കാലായിട്ട് എല്ലാവരും ചോദിക്കുന്നൊരു കാര്യാണ്. പുളളിക്കാരന്‍ ഏതോ കഷ്ടകാല നിമിഷത്തില് എന്നെ ഫോളോ ചെയ്തിരുന്നു ട്വിറ്ററില്. അത് കഴിഞ്ഞ് അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു.

അപ്പോ

അപ്പോ എല്ലാവര്‍ക്കും സമാധാനമായി, അനുപമ പറഞ്ഞു. പിന്നാലെ ഈ സിനിമാ താരങ്ങളെയെല്ലാം വെച്ച് അനുപമയെ കുറിച്ച് പറഞ്ഞത് ഗോസിപ്പാണെന്ന് വിശ്വസിക്കാം. പക്ഷേ ക്രിക്കറ്റ് താരമായ ബുംറയുമായി അനുപമ എങ്ങനെ പരിചയത്തിലായി എന്നായിരുന്നു അവതാരകന്‌റെ അടുത്ത ചോദ്യം.

ഞാന്‍ ഹൈദരാബാദില്

ഞാന്‍ ഹൈദരാബാദില് പാര്‍ക്ക് അയാത്തിലാണ് താമസിക്കാറുളളത്. അപ്പോ അവിടെയാണ് ഐപിഎലിന് വരുമ്പോള്‍ ബുംറയൊക്കെ താമസിക്കാറ്. അപ്പോ ഐപിഎല്‍ കഴിഞ്ഞ് പുളളിക്കാരന്റെ ഏതോ ഒരു പോസ്റ്റ് ഞാന്‍ ലൈക്ക് ചെയ്തിരുന്നു. പിന്നെ പുളളി എന്‌റെ പോസ്റ്റ് ലൈക്ക് ചെയ്തു. ഫോളോ ചെയ്തു. ഞങ്ങള്‍ പിന്നീട് സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തായി, അച്ഛന്‍ അദ്ദേഹത്തിന്റെ ഫാനാണ്.

അച്ഛന്‍ ജസ്പ്രീതുമായി

അച്ഛന്‍ ജസ്പ്രീതുമായി സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. സോഷ്യല്‍ മീഡിയ വഴിയാണ് സംസാരിച്ചത്. നല്ല സുഹൃത്തുക്കളാണ്,. അല്ലാതെ വേറെ ഒന്നുമില്ല. എപ്പോഴും സംസാരിക്കാറില്ല. വല്ലപ്പോഴുമൊക്കെയാണ് സംസാരിക്കാറുളളത്. അഭിമുഖത്തില്‍ അനുപമ പരമേശ്വരന്‍ പറഞ്ഞു. മുന്‍പ് അനുപമയെ ബുംറ ഫോളോ ചെയ്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X