»   » വിഷമം തോന്നി, പ്രേമത്തെ കളിയാക്കിയവരോട് അനുപമ പരമേശ്വരന്‍ പ്രതികരിക്കുന്നു

വിഷമം തോന്നി, പ്രേമത്തെ കളിയാക്കിയവരോട് അനുപമ പരമേശ്വരന്‍ പ്രതികരിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

തെലുങ്ക് പ്രേമത്തിനെ ട്രോളിയതിനെതിരെ നടി അനുപമ പരമേശ്വരന്‍ രംഗത്ത്. തെലുങ്ക് പ്രേമത്തിന്റെ വ്യാപക ട്രോളുകള്‍ അവിടെയുള്ളവരെ ഏറെ വിഷമിപ്പിച്ചു. സിനിമ ഇറങ്ങുന്നതിന് മുമ്പ് ചിത്രത്തെ കളിയാക്കി ഇത്രയേറെ ട്രോളുകള്‍ ഇറങ്ങുന്നത് കഷ്ടമാണെന്നും നടി പറഞ്ഞു.

മനോരമയുടെ സണ്‍ഡേ സ്‌പെഷ്യല്‍ പതിപ്പിലാണ് അനുപമ പരമേശ്വരന്‍ പ്രേമത്തെ കൡയാക്കി പുറത്തിറങ്ങിയ ട്രോളുകള്‍ക്കെതിരെ പ്രതികരിച്ചത്. റിലീസിന് മുമ്പ് നാഗചൈതന്യയും ട്രോളുകള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ട്രോളുകള്‍ എന്നെ വേദനിപ്പിച്ചു. എന്നാല്‍ കള്‍ട്ട് പദവി നേടിയ പ്രേമം പോലൊരു ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും നാഗചൈതന്യ പ്രതികരിച്ചു.


പ്രമോഷന് ഗുണം ചെയ്തു

എന്തായാലും ചിത്രത്തിന്റെ പ്രമോഷന് ട്രോളുകള്‍ ഏറെ ഗുണം ചെയ്തു. കൂടുതല്‍ പേരിലേക്ക് സിനിമയെ എത്തിക്കാന്‍ കഴിഞ്ഞു. ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്.


പ്രേമം-റിലീസ്

ചന്ദു മൊണ്ടേതി സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.


കഥാപാത്രങ്ങള്‍

നാഗചൈതന്യ, ശ്രുതി ഹാസന്‍, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


കളക്ഷന്‍

ആന്ധ്രയിലും തെലുങ്കാനായിലും 360 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.38 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍.അനുപമ പരമേശ്വരന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Anupama Prameswaran about telugu Premam troll.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X