»   » പച്ച മലയാളം പോലെ അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് ആരാധകര്‍ ഞെട്ടി.. വീഡിയോ കാണൂ

പച്ച മലയാളം പോലെ അനുപമയുടെ തെലുങ്ക് പ്രസംഗം കേട്ട് ആരാധകര്‍ ഞെട്ടി.. വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറിയ മേരി ഇപ്പോള്‍ ചെറിയ ആളൊന്നുമല്ല. മേരി എന്ന കഥാപാത്രത്തിലൂടെ തമിഴിലും തെലുങ്കിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട അനുപമ പരമേശ്വരന്‍ ഇപ്പോള്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ്.

സ്ത്രീകളെ വെറും പ്രസവിക്കുന്നവളായി മാത്രം കാണുന്ന പുരുഷന്മാരെ എനിക്കിഷ്ടമല്ല എന്ന് അനുപമ പരമേശ്വരന്‍

ജോമോന്റെ സുവിശേഷങ്ങള്‍ മാത്രമല്ല, തെലുങ്കിലും അനുവിന്റെ ഒരു സിനിമ റിലീസിനൊരുങ്ങുന്നുണ്ട്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോള്‍ അനുപമ നല്ല പച്ചവെള്ളം പോലെ തെലുങ്കില്‍ ഒരു പ്രസംഗം അങ്ങോട്ട് കാച്ചി. അതിന്റെ യുട്യൂബ് വീഡിയോ കണ്ട് ഞെട്ടിയിരിയ്ക്കുകയാണിപ്പോള്‍ ആരാധകര്‍.

ഏത് സിനിമ

മൂന്നാമത്തെ തെലുങ്ക് ചിത്രമായ ശതമാനം ഭവതിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് അനുപമ അനായാസം തെലുങ്ക് സംസാരിച്ച് സദസ്സിനെ അതിശയിപ്പിച്ചത്. രണ്ട് വര്‍ഷത്തിനിടെ അനു ഇത്ര എളുപ്പത്തില്‍ എങ്ങിനെ തെലുങ്ക് പഠിച്ചെടുത്തു എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

തെലുങ്കില്‍ അനു

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അ ആ യാണ് അനുവിന്റെ ആദ്യ തെലുങ്ക് ചിത്രം. പ്രേമത്തിന്റെ റീമേക്കാണ് മറ്റൊരു തെലുങ്ക് ചിത്രം. പ്രേമത്തില്‍ അവതരിപ്പിച്ച മേരി എന്ന കഥാപാത്രമായിട്ട് തന്നെയാണ് അനു എത്തിയത്.

തമിഴില്‍

തെലുങ്കില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്ത ശേഷം അനു നേരെ പോയത് തമിഴിലേക്കാണ്. ധനുഷ് ഇരട്ട വേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തില്‍ നായികയായും അനുപമ ശ്രദ്ധ നേടി.

മലയാളത്തില്‍

പ്രേമത്തിന് ശേഷം പൃഥ്വിരാജ് നായകനായി എത്തിയ ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ ചെറിയൊരു അതിഥി വേഷത്തില്‍ അനുപമ എത്തിയിരുന്നു. അതിന് ശേഷം ചെയ്യുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചാല്‍ ക്രിസ്മസിന് തിയേറ്ററുകളിലെത്തും

പ്രസംഗം കേള്‍ക്കാം

ഇപ്പോള്‍ അനുപമയുടെ തെലുങ്ക് പ്രസംഗം കേള്‍ക്കാം. ഫേസ്ബുക്കില്‍ അനു തന്നെ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ കണ്ടാലറിയാം, ആരാധകര്‍ ശരിയ്ക്കും ഞെട്ടി മാമാ.. ആ അ യുടെ ഓഡിയോ ലോഞ്ചില്‍ തെലുങ്കില്‍ സംസാരിച്ച് തെറ്റിപ്പോയപ്പോള്‍ നടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്.

English summary
Anupama speech in Telugu at Shatamanam Bhavati Audio Launch
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam