രാധികയുടെ നഗ്ന വീഡിയോയ്ക്ക് പിന്നിലാര്?
വീണ്ടും രാധികാ ആപ്തയുടെ നഗ്ന വീഡിയോ വാട്‌സ് ആപ്പിലും ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടത് ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഞെട്ടിച്ചിരുന്നു. നേരത്തെ പ്രചരിച്ചതുപോലെ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വീഡിയോ വ്യാജമല്ല, ഒറിജിനലാണ്. ആരാണ് വീണ്ടും രാധികയുടെ നഗ്നവീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്?
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തിലെ രംഗമാണിത്. എന്നാല്‍ ഈ ക്ലിപ്പ് എങ്ങിനെയാണ് പുറത്ത് വന്നതെന്ന് അറിയില്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അനുരാഗ് കുശ്യപ് പറയുന്നത്. എന്തായാലും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ചിത്രത്തിന്റെ ഒരു പ്രധാന രംഗത്ത് രാധിക വസ്ത്രം ഊരുന്നതായി ഒരു രംഗമുണ്ട്. രാധിക അര്‍ദ്ധ നഗ്നയായി പ്രത്യക്ഷപ്പെടുന്ന ഈ രംഗം ചിത്രത്തില്‍ ഏറ്റവും ശക്തമായ ഭാഗമാണ്. ഇതുപോലൊരു രംഗത്ത് രാധിക അഭിനയിക്കാന്‍ സമ്മതിച്ചതു തന്നെ ധീരമായ ഒരു പ്രവൃത്തിയാണ്. രാധികയെ പോലെ കരുത്തായ ഒരു നടിയക്ക് മാത്രമെ ഇത്തരത്തിലൊരു രംഗം അഭിനയിക്കാന്‍ കഴിയൂ- കുശ്യപ് പറഞ്ഞു.
ഒരുപാട് സമയമെടുത്താണ് ഈ രംഗം ചിത്രീകരിച്ചത്. ചിത്രത്തിന്റെ പിന്നില്‍ പ്രവൃത്തിച്ചവരെല്ലാം സ്ത്രീകളാണ്. പോസ്റ്റ് പ്രൊഡക്ഷനിലും പ്രീ പ്രൊഡക്ഷനിലും ഇവര്‍ തന്നെയാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തത്. മാത്രവുമല്ല, ആ രംഗം പിക്‌സലേറ്റ് ചെയ്താണ് ഉപയോഗിക്കുന്നതും. ഒരു മാസം മുമ്പാണ് ചിത്രം ന്യൂയോര്‍ക്കിലേക്ക് അയച്ചു കൊടുത്തത്.
എന്തായാലും വീഡിയോ ഇന്റര്‍നെറ്റിലിട്ടവരെ കണ്ടുപിടിയ്ക്കാന്‍ സംവിധായകന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി കഴിഞ്ഞു. രാധികയുടെ കാര്യത്തില്‍ തനിയ്ക്ക് ഉത്തരവാദിത്വ മുണ്ടെന്നും ഇതിന് പിന്നില്‍ പ്രവൃത്തിച്ചത് ആരാണെങ്കിലും അവരെ കണ്ടുപിടിയ്ക്കണമെന്നും കുശ്യപ് പറഞ്ഞു.


Click it and Unblock the Notifications











