വ്യാജ അക്കൗണ്ടുകള്‍ വഴി സ്ത്രീകളുമായി സൗഹൃദം! സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പ്രതികരണമിങ്ങനെ!
ബോളിവുഡ് സിനിമാ പ്രേമികള്‍ ഇഷ്ടപ്പെടുന്ന മുന്‍നിര സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. അനുരാഗിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. സംവിധാനത്തിനു പുറമെ സിനിമയിലെ വിവിധ മേഖലകളിലും അനുരാഗ് കശ്യപ് തിളങ്ങിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ സ്ത്രീ ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പുമായി സംവിധായകന്‍ എത്തിയത് ശ്രദ്ധേയമായിരുന്നു.
തന്റെ പേരിലുളള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുക്കളെക്കുറിച്ചുളള മുന്നറിയിപ്പുമായിട്ടാണ് അനുരാഗ് രംഗത്തു വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ തനിക്ക് അക്കൗണ്ടില്ലെന്നും തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വ്യാജ അക്കൌണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തുകൊണ്ടാണ് അനുരാഗ് കശ്യപ് എത്തിയിരുന്നത്.

ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ചവര്‍ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓണ്‍ ലൈന്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും വിദേശ നമ്പറുകളില്‍നിന്നും അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നു. അതൊന്നും എന്‌റെതല്ല,എനിക്ക് ഫേസ്ബുക്കില്‍ അക്കൗണ്ടില്ല. ഞാനാണെന്ന തരത്തില്‍ ഒരാള്‍ സ്ത്രീകള്‍ക്ക് യുഎസ് കാനഡ നമ്പറുകള്‍ ഉപയോഗിച്ച് സന്ദശങ്ങള്‍ അയക്കുന്നു.
ദയവായി അതിനോട് പ്രതികരിക്കാതിരിക്കുക. സൈബര്‍ സെല്ലില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ നമ്പര്‍ മാത്രമാണ് യാത്രകളില്‍ ആണെങ്കില്‍ പോലും താന്‍ ഉപയോഗിക്കാറുളളത്. ദയവായി ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുക,റിപ്പോര്‍ട്ട് ചെയ്യുക.അനുരാഗ് കശ്യപ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.


Click it and Unblock the Notifications