»   » ആസിഫ് അലി-രജിഷ വിജയന്‍ ചുംബനരംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു!

ആസിഫ് അലി-രജിഷ വിജയന്‍ ചുംബനരംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു!

By: Sanviya
Subscribe to Filmibeat Malayalam

അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ചുംബന രംഗം വിവാദത്തിലേക്ക്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ആസിഫ് അലിയും രജിഷ വിജയനും ചേര്‍ന്നുള്ള ചുംബനരംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. ചുംബനരംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ ചുവന്ന വട്ടം വരച്ചാണ് ചിത്രം പ്രചരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആസിഫ് അലി പ്രതികരിച്ചു. 'ഞാന്‍ കമ്മിറ്റഡായ ഒരു ആക്ടറാണ്. സംവിധായകന്‍ പറയുന്നതുപോലെ അഭിനയിക്കുന്നതാണ് എന്റെ കടമ. ബാക്കിയെല്ലാം ആളുകള്‍ സങ്കല്പിക്കുന്നതല്ലേ. അതിന് നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ആസിഫ് അലി പറഞ്ഞു.

നല്ല വിഷമമുണ്ട്

ഇത്തരത്തില്‍ മോശം പ്രചരിപ്പിക്കുന്നതില്‍ നല്ല വിഷമുണ്ടെന്ന് ആസിഫ് അലി പറയുന്നു.

തിരക്കഥാകൃത്ത് പ്രതികരിച്ചു

സിനിമയില്‍ അല്ല. ഇതൊക്കെ ഇത്തരത്തില്‍ കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. സ്വന്തം കൂട്ടുകാരന്റെ പെങ്ങളുടെ പടത്തിന് താഴെ പോലും വൃത്തിക്കെട്ട കമന്റുകള്‍ എഴുതുന്നവരാണ്. അതുക്കൊണ്ട് തന്നെ ഇത് വലിയ അത്ഭുതമായി തോന്നുന്നില്ലെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കര്‍ പറഞ്ഞു.

അഭിനേതാക്കള്‍ പൊതുസ്വത്തല്ല

മലയാളികളുടെ മാനസികാവസ്ഥ എത്രമാത്രം മോശമാണെന്നതിനുള്ള തെളിവാണ് ഇത്. ഒരു പണിയുമില്ലാതെ ഇതൊക്കെ പടച്ചുവിടുന്നതു മാനസിക രോഗം തന്നെയല്ലേ. അഭിനേതാക്കള്‍ പൊതുസ്വത്താണെന്നാണോ ഇവരുടെയൊക്കെ വിചാരം. നവീന്‍ ഭാസ്‌കര്‍ ചോദിക്കുന്നു.

ആസിഫ് അലി തിരക്കിലാണ്

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫ് അലി തിരക്കിലാണ്. തോമസ് ലിജു തോമസ് സംവിധാനം ചെയ്ത കവി ഉദ്ദേശിച്ചത് എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും. ആസിഫ് അലിയും ബിജുമേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ആസിഫ് അലിയുടെ ഫോട്ടോസിനായി

English summary
Anuraga Karikkin Vellam kissing scene.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam