twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു കുടുംബം പോലെ! ഷെയ്ന്‍ നിഗത്തിന്‍റെ സഹകരണത്തെക്കുറിച്ച് ഇഷ്ക് സംവിധായകന്‍! കുറിപ്പ് വൈറല്‍!

    |

    യുവതാരം ഷെയ്ന്‍ നിഗം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വിവാദ നായകനായാണ് പലരും താരത്തെ വിശേഷിപ്പിക്കുന്നത്. വെയില്‍ സിനിമയ്ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. താടിയും മുടിയും വെട്ടരുതെന്ന നിബന്ധന ഷെയ്ന്‍ തെറ്റിച്ചുവെന്നും ഇത് കാരണം തന്റെ സിനിമയ്ക്ക് വന്‍നഷ്ടമുണ്ടായേക്കുമെന്ന് ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി നിര്‍മ്മാതാവായ ജോബി ജോര്‍ജ് എത്തിയിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മുടി മുറിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയതാണെന്നും അത് ചിത്രത്തെ ബാധിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടാനുള്ള ശ്രമങ്ങളുമായി താരസംഘടനയും എത്തിയിരുന്നു.

    വരാനിരിക്കുന്ന സിനിമകളില്‍ നിന്നും താരത്തെ നീക്കിയേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും പുറത്തുവന്നിരുന്നു. ഖുര്‍ബാനി എന്ന ചിത്രത്തെ ഇതൊരിക്കലും ബാധിക്കില്ലെന്നും താരത്തിന്റെ ഗെറ്റപ്പ് പ്രശ്‌നമാവില്ലെന്നും വ്യക്തമാക്കി സംവിധായകന്‍ എത്തിയിരുന്നു. ഇഷ്‌കിനിടയിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനായ അനുരാജ് മനോഹര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    പുതുവര്‍ഷം തുടങ്ങിയത്

    ഈ വർഷം തുടങ്ങുന്നത് 2019 ജനുവരി 1 രാവിലെ മണിക്ക് ഷെയിനിനെ ലേക്ക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് കൊണ്ടാണ്. ഇഷ്ക്കിന്റെ 50% ഷൂട്ട് ചെയ്തത് ലേക്ക്ഷോർ ഹോസ്പിറ്റൽ പാർക്കിങ്ങിലായിരുന്നു. 16 ദിവസം നീണ്ടു നിന്ന വളരെ ഹെകറ്റിക് ആയ രാത്രി ഷൂട്ട്. വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന ഷൂട്ട് അവസാനിക്കുന്നത് രാവിലെ 6 മണിക്ക് സൂര്യൻ ഉദിക്കുമ്പോഴാണ്. ഇത്തരത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ യൂണിറ്റ് അംഗങ്ങൾ മുഴുവൻ കേക്ക് കട്ടിങിന് ഒരു വശത്ത് തയ്യാറെടുക്കുമ്പോഴാണ് ജാഫർ ഇക്കയും ഷൈൻ ചേട്ടനും ഇടം വലം തിരഞ്ഞ് സച്ചിയെ(ഷെയ്ൻ) ടോർച്ചർ ചെയ്യുന്ന രംഗം ഞങ്ങൾ ചിത്രീകരിക്കുന്നത്.ഷെനിന്റെ ക്ലോസ് ഷോട്ടാണ് എടുക്കുന്നത്. ടോർച്ചറിന്റെയും ഉറക്ക ക്ഷീണത്തിന്റെയും ആധിക്യം കൊണ്ട് ഷെയിൻ തലകറങ്ങി വീഴുന്നു.

    അറഞ്ചം പുറഞ്ചം ചീത്ത

    ഞാൻ സാരഥി ചേട്ടനെ വിളിച്ചു. ഷെയ്നിനെ ഉറങ്ങാൻ സമ്മതിക്കാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും,അവനുണ്ടെങ്കിലെ സിനിമ പൂർത്തിയാവുകയുള്ളൂ എന്നും അറഞ്ചം പുറഞ്ചം ചീത്തവിളിച്ചു. സിനിമ അഞ്ച് ദിവസത്തേക്ക് ഷെഡ്യൂൾ പാക്ക് ചെയ്തു.. പറഞ്ഞു വരുന്നത് , ക്യാമറയ്ക്ക് പുറകിലുള്ളവരുടെ ആരോഗ്യം പ്രധാനമല്ല എന്നല്ല . സിനിമയുടെ മുഖം അഭിനേതാക്കളാണ് അവരുടെ കംഫര്‍ട്ടബിളായ ഒരു പരിസരത്തിൽ മാത്രമേ അവർക്ക് നല്ല ഔട്പുട്ട് ഉണ്ടാക്കാൻ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതാണ് ഒരു സംവിധായകനെ സംബന്ധിച്ച് പ്രധാനമായ കാര്യവും.

    വലിയ പെരുന്നാളിന് ശേഷം

    വലിയ പെരുന്നാൾ സിനിമ തുടങ്ങുന്നതിന് മുൻപാണ് ഷെയ്ന്‍ ഇഷ്കിന്റെ കരാർ ഒപ്പിടുന്നത്. അത് കഴിഞ്ഞ് നമ്മുടെ സിനിമ. വലിയ പെരുന്നാൾ നൂറ്റി മുപ്പത് ദിവസത്തോളം നീണ്ടത് ഞങ്ങളുടെ പ്ലാനുകൾ താളം തെറ്റിച്ചു..
    ഇടയിൽ കുമ്പളങ്ങി നൈറ്റ്സ്‌ കയറിവന്നു(ഞങ്ങളെക്കാൾ മുൻപ് കരാർ ഒപ്പിട്ട ചിത്രം) അങ്ങനെ ഷെയ്നിന് വേണ്ടി മാത്രം ഒന്പത് മാസം ഞങ്ങൾ കാത്തിരുന്നു..
    അതിൽഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ് എന്ന പ്രൊഡക്ഷന്‍ ഹൗസ് തന്ന ബാക്ക് സപ്പോർട്ടും മറക്കാൻ പറ്റാത്തതാണ്..

    സൗഹാർദ്ദപരമായ ഇടപെടല്‍

    മറ്റാരേക്കാളും സിനിമാ പ്രവർത്തകർ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. താരങ്ങളുടെ വളരെ പേർസണൽ ആയ കാര്യങ്ങൾ പോലും വാർത്തയാകുന്നു,വിമർശനങ്ങൾക്ക് കാരണമാകുന്നു. ഇഷ്കിൽ ജോയിൻ ചെയ്ത ദിവസം മുതൽ 34 ദിവസം ഞങ്ങളോട് വളരെ സൗഹാർദ്ദപരമായാണ് ഷെയിൻ ഇടപെട്ടത്. ആദ്യത്തെ നാല് ദിവസം സംഗതി കുറച്ച് പ്രയാസകരമായിരുന്നു.
    എടുക്കുന്ന സീനുകളിൽ ഷെയിനിന് അത്ര ആത്മവിശ്വാസമില്ല എന്നു പറയുന്നു.റീടെക്കുകൾ കൂടുന്നു. അവൻ നിരന്തരം സംശയങ്ങൾ ചോദിക്കുന്നു..

    ഒരു കുടുംബം പോലെ

    ഒരു ടീം ഇടപെടലാണ് ഉണ്ടായത്.വളരെ കംഫര്‍ട്ടായി അവനെ കാര്യങ്ങൾ ബോധിപ്പിക്കാൻ ഞങ്ങൾക്കായി അഞ്ചാമത്തെ ദിവസം മുതൽ ഞങ്ങൾ ഒരു കുടുംബമായി. കോട്ടയത്ത് ക്ലൈമാക്സ് എടുക്കുമ്പോൾ (രാത്രി 12 മണിക്ക് കൊച്ചിയിൽ പാക്കപ്പ് വിളിച്ച യൂണിറ്റ് ഉറങ്ങാതെ രാവിലെ കോട്ടയത്ത് എത്തി അതിരാവിലെ ക്ലൈമാക്സ് ഷൂട്ട്) ഷോട്ടിനിടയിൽ അവൻ ഉറങ്ങിപ്പോയിരുന്നു.
    24 വയസ്സുള്ള ഒരു ചെക്കനാണ് ഷെയിൻ എന്നുപറയുമ്പോൾ തന്നെ 24ാം വയസ്സിൽ ഇതിലും പക്വമായി കാര്യങ്ങൾ ചെയുന്ന മറ്റു ചിലരെയെങ്കിലും നമുക്കറിയാം.

    വേദനിപ്പിക്കുന്നുണ്ട്

    എല്ലാവരും ഒരുപോലെ പെരുമാറണം എന്ന് നിഷ്കർഷിക്കാൻ സാധിക്കില്ലല്ലോ. സോഷ്യൽ മീഡിയയിൽ ഷെയിനിന് എതിരെ വരുന്ന പേർസണൽ അറ്റാക്കുകൾ വേദനിപ്പിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഒരു ടേബിളിന്റെ ഇരുവശത്തുമിരുന്ന് ബന്ധപ്പെട്ടവർ രമ്യമായി പരിഹരിക്കും എന്ന് വിശ്വസിക്കുന്നു..
    സിനിമ ആയിരക്കണക്കിന് പേരുടെ ശ്വാസവായുവാണ്. ഓരോ കളങ്കവും വലിയ മുറിപ്പാടുകൾ സൃഷ്‌ടിക്കുന്നുണ്ട്.

    സിനിമയ്ക്ക് വേണ്ടി ഒന്നിക്കണം

    വ്യക്തിപരമായ കോംപ്ലക്സുകൾ വെടിഞ്ഞ് ഇരുപക്ഷവും സിനിമയ്ക്ക് വേണ്ടി ഒന്നിക്കണം. വലിയ സംവിധായകരുടെ ഇഫോറിന്റേത് അടക്കമുള്ള പ്രൊഡക്ഷന്‍ കമ്പനികളുടെ സിനിമകൾ ഷെയിനിന്റേതായി വരാനിരിക്കുന്നുമുണ്ട്..
    ഏവർക്കും പ്രതീക്ഷയുള്ള നന്മയുടെ വാർത്തകൾ പുറത്തുവരട്ടെ.
    കലാകാരന്മാരുടെ വ്യക്തിശുദ്ധി പരിശോധിച്ച് ഓഡിറ്റ് ചെയ്യപ്പെടാതിരിക്കട്ടെ,അവരുടേതായ പെർഫോമൻസുകൾ ആഘോഷിക്കപ്പെടട്ടെ.
    ക്യാമറയ്ക്ക് മുൻപിൽ ജിൽ ജിൽ എന്നിരിക്കണം. ഇഷ്‌കിൽ അത് കാണാനുണ്ടെന്ന് വിശ്വസിക്കുന്നു. എന്ന്, ലോക സിനിമയിലും,ഇന്ത്യൻ സിനിമയിലും വിപ്ലവങ്ങൾ സംഭവിക്കുന്ന കാലത്ത് കടുകുമണിയോളം കുഞ്ഞ് സിനിമ ചെയ്ത സംവിധായകൻ.

    English summary
    Anuraj Manohar talking about Shane Nigam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X