Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതിനും റെക്കോര്‍ഡ്; ഈ വര്‍ഷം മറ്റൊരു സന്തോഷം കൂടി നേടി അനുഷ്കയും വീരാടും
കൊറോണയും ലോക്ഡൗണും വന്ന് 2020 ഏറ്റവും മോശം വര്‍ഷമാക്കി മാറ്റി. സിനിമാമേഖലയെ സംബന്ധിച്ച് ഇത് നഷ്ടങ്ങളുടെ കാലമായിരുന്നു. ജനുവരിയിലും ഫെബ്രുവരിയിലും മാത്രമേ സിനിമകള്‍ റിലീസ് ചെയ്തിരുന്നുള്ളു. പത്ത് മാസത്തോളമായി തിയറ്ററുകള്‍ പൂട്ടി കിടക്കുന്നതിന്റെ നിരാശയിലാണ് ഓരോ സിനിമാപ്രേമികളും. പുതിയൊരു വര്‍ഷത്തില്‍ ഇതെല്ലാം മാറി വരുമെന്നാണ് പ്രതീക്ഷകള്‍.
ഈ പ്രതിസന്ധികള്‍ക്കിടയിലും സന്തോഷം നല്കുന്ന ചില വാര്‍ത്തകള്‍ കൂടിയുണ്ട്. ഇന്ത്യയിലെ പ്രമുഖ താരങ്ങളില്‍ പലരും ഗര്ഭിണിമാരാണെന്നതാണ് ഒന്നാമത്തേത്. കരീന കപൂര്‍ ഖാന്, അനുഷ്ക ശര്‍മ്മ തുടങ്ങി ബോളിവുഡിലെ മുന്‍നിര നായികമാരും പ്രസവകാലം ആഘോഷമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സാധാരണയുള്ളത് പോലെ തന്നെ വര്‍ഷാവസാനം ചില കണക്കുകള്‍ കൂടി പുറത്ത് വന്നിട്ടുണ്ട്.
ട്വിറ്ററില്‍ നിന്നുള്ള കണക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഏറ്റവുമധികം ലൈക്ക് ചെയ്ത ട്വീറ്റുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് അനുഷ്ക ശര്‍മ്മയുടെയും വീരാട് കോലിയുടെതുമാണ്. കുഞ്ഞതിഥി വരാന്‍ പോവുന്ന വിവരം പുറംലോകത്തെ അറിയിച്ച് കൊണ്ട് ട്വിറ്ററില്‍ എഴുതിയ പോസ്റ്റാണ് 645,000 ലൈക്കുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തിയത്.
'ഞങ്ങള്‍ ഇനി മൂന്ന് പേരാണ്. 2021 ല്‍ മൂന്നാമത്തെ ആള് എത്തും' എന്ന് പറഞ്ഞ് കൊണ്ട് വീരാട് കോലി പങ്കുവെച്ച ട്വീറ്റിനാണ് ഏറ്റവുമധികം ലൈക്ക് ലഭിച്ചത്. ട്വീറ്റ് പോലെ തന്നെ ഇരുവരുടെയും ഫോട്ടോയും വൈറലായിരുന്നു. 2017 ല്‍ വിവാഹിതരായ അനുഷ്കയും വീരാടും അടുത്ത ആഴ്ച മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. പിന്നാലെ കുഞ്ഞ് കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.
ഗര്‍ഭിണിയാണെന്നുള്ള വിവരം പുറംലോകത്തെ അറിയിച്ചതിന് പിന്നാലെ നിറവയറ് കാണിച്ച് കൊണ്ടുള്ള ഒത്തിരി ഫോട്ടോസ് അനുഷ്ക പുറത്ത് വിട്ടിരുന്നു. സ്വീമിങ് സ്യൂട്ടിലുള്ളതും പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴുള്ളതുമെല്ലാം വൈറലായിരുന്നു. എന്നാല്‍ നിറവയറിലുള്ള വ്യായമമാണ് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഭര്‍ത്താവായ വീരാട് കോലിയുടെ സഹായത്തോടെയാണ് അനുഷ്ക യോഗ ചെയ്യുന്നത്.
ഈ സമയത്ത് യോഗ ആരോഗ്യത്തിന് നല്ലതാണെങ്കിലും ശീര്‍ഷാസനം ചെയ്യുന്ന ചിത്രം പങ്കുവെച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്തെങ്കിലും അപാകത സംഭവിച്ചിരുന്നെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ബുദ്ധിമുട്ട് വരുന്നതാണ് ഇത്തരം പ്രവൃത്തികളെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഡോക്ടറുടെ നിര്ദ്ദേത്തോട് കൂടിയാണ് ഇതിന് തയ്യാറായതെന്നാണ് അനുഷ്ക പറയുന്നത്.