»   » റാണയും പ്രഭാസുമല്ല,വര്‍ക്കൗട്ടിന്‍റെ കാര്യത്തില്‍ അമ്പരപ്പെടുത്തിയത് അനുഷ്‌കയാണെന്ന് സംവിധായകന്‍ !

റാണയും പ്രഭാസുമല്ല,വര്‍ക്കൗട്ടിന്‍റെ കാര്യത്തില്‍ അമ്പരപ്പെടുത്തിയത് അനുഷ്‌കയാണെന്ന് സംവിധായകന്‍ !

By: Nihara
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ല്‍ മികച്ച പ്രകടനമാണ് അനുഷ്ക ഷെട്ടി കാഴ്ച വെച്ചത്. പ്രഭാസും അനുഷ്കയും തന്നെയാണ് ഈ ചിത്രത്തിന് കൂടുതല്‍ മിഴിവേകിയത്. ചിത്രത്തിന് വേണ്ടി പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതാദ്യമായാണ് അനുഷ്ക ഷെട്ടി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് സംവിധായകന്‍ പങ്കുവെക്കുന്നത്.

ബാഹുബലിക്ക് തൊട്ടുമുന്‍പ് സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി അനുഷ്ക തടി കൂട്ടിയിരുന്നു. നിരന്തരമായ വ്യായാമത്തിലൂടെയാണ് താരം തടി കുറച്ചത്. പ്രഭാസും റാണയും മാത്രമല്ല അനുഷ്കയും ചിത്രത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

പ്രഭാസോ അതോ റാണയോ ആരാണ് സെക്സി, ഉത്തരം അനുഷ്ക തന്നെ പറയും !!

പ്രഭാസിനേക്കാളും റാണയേക്കാളും കഷ്ടപ്പെട്ടത് അനുഷ്കയാണ്

സൈസ് സീറോ എന്ന ചിത്രത്തിന് ശേഷം നിരന്തരമായ എക്‌സര്‍സൈസിലൂടെയാണ് നടി അവരുടെ തടി കുറച്ചത്. പ്രഭാസിനേക്കാളും റാണയേക്കാളും ജിമ്മില്‍ കഷ്ടപ്പെട്ടത് അനുഷ്‌കയാണെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്.

തന്നെ അത്ഭുതപ്പെടുത്തിയ അനുഷ്കയെക്കുറിച്ച് സംവിധായകന്‍

അനുഷ്‌ക അത്ഭുതപ്പെടുത്തി കളഞ്ഞു. അവരുടെ കഠിനാദ്ധ്വാനമാണ് തന്നെ അമ്പരപ്പിച്ചത്. അനുഷ്‌കയും പ്രഭാസും അമ്പെയ്യുന്ന രംഗം കണ്ടാല്‍ അറിയാം അവര്‍ എത്രത്തോളം മെലിഞ്ഞ് ആണ് ഇരിക്കുന്നതെന്ന്.

പരിക്ക് കാര്യമാക്കിയില്ല

റൊമാനിയില്‍ സിങ്കം 3യുടെ ഷൂട്ടിങിന് പോയപ്പോള്‍ അവരുടെ തുടയെല്ലിന് പരുക്ക് പറ്റിയിരുന്നു. ആദ്യം അനുഷ്‌ക അത് കാര്യമാക്കിയില്ല. പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് പൂര്‍ണവിശ്രമം ആവശ്യമാണെന്ന് അറിയാന്‍ കഴിഞ്ഞത്. അന്ന് എക്‌സര്‍സൈസ് ചെയ്യാന്‍ സാധിക്കാത്തതുകാരണം അവരുടെ ശരീര ഭാരം വര്‍ധിക്കുകയായിരുന്നുവെന്നും രാജമൗലി പറഞ്ഞു.

ഒരേ ലുക്ക് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്

പരിക്ക് കാരണം കൃത്യമായി വ്യായാമം ചെയ്യാന്‍ കഴിയാത്തതിനാലാണ് അനുഷ്‌കയുടെ തടി കൂടിയത്. ഇതുകാരണം ബാഹുബലിയിലെ പല രംഗങ്ങളിലും അനുഷ്‌കയുടെ ലുക്ക് വ്യത്യാസപ്പെട്ട് കാണുന്നത്. ഇതുപോലെ വലിയ കാലയളവില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ താരങ്ങളുടെ ശരീരഭാഷ ഒരേപോലെ ആയിരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്.രാജമൗലി കൂട്ടിച്ചേര്‍ത്തു.

English summary
Rajamouli about Anushka's workout for Bahubali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam