അഭിനയിച്ച് ബോറടിച്ചു അനുഷ്ക ഇടവേളയെടുക്കുന്നു
എന്നും സ്‌കൂളിലേയ്ക്ക് പോകുന്ന കുട്ടികള്‍ക്കും വേനലവധിയും, ഓണാവധിയും ക്രിസ്മസ് അവധിയുമൊക്കെയുണ്ട്. അപ്പോള്‍ വര്‍ഷം മുഴുവന്‍ ഷൂട്ടിംഗ് തിരക്കിലില്‍ അകപ്പെടുന്ന താരങ്ങളോ. അതേ അവര്‍ക്കും അവധിയൊക്കെ ആകാമല്ലോ. ഷൂട്ടിംഗ് തിരക്കുള്‍ മാറ്റിവച്ച് നടി അനുഷ്‌ക ഷെട്ടി അവധിക്കാലം ചെലവഴിയ്ക്കാന്‍ പോകുന്നതാണ് പുതിയ വാര്‍ത്ത.
എന്തിനേറെ പറയുന്നു തമിഴിലും തെലുങ്കിലുമൊക്കെ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. ഇതിനിടയില്‍ അല്‍പ്പമൊന്നു റിലാക്‌സ് ചെയ്യാന്‍ ഇപ്പോഴാണത്രേ സമയം കിട്ടിയത്. സിനിമയ്ക്ക് പത്ത് ദിവസത്തെ ഇടവേള നല്‍കിയിരിയ്ക്കുകയാണ് അനുഷ്‌ക. യാത്രകള്‍ക്കും മറ്റുമായാകും താരം ഈ ദിവസങ്ങള്‍ മാറ്റി വയ്ക്കുക.

ബാഹുബലി, ലിങ്ക, തല 55 എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് അനുഷ്‌ക. ലിങ്കയുടെ ഷൂട്ടിംഗ് കര്‍ണാകടയില്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് അനുഷ്‌ക അവധിയെടുക്കുന്നത്. എന്തായാവും തിരക്കിനിടയില്‍ ധൃതിപെട്ട് അനുഷ്‌ക ഇടവേളയെടുക്കുന്നതിനെച്ചൊല്ലിയും ഗോസിപ്പുകള്‍ ഉണ്ടാകുമെന്ന് ഉറപ്പ്.


Click it and Unblock the Notifications











