»   » അനുഷ്‌ക ശര്‍മ്മയ്ക്ക് അബ്ദുള്‍ കലാമിനെ അറിയില്ലേ..? ആര്‍ക്കാണ് അനുഷ്‌ക്കേ വിവരമില്ലാത്തത് ?

അനുഷ്‌ക ശര്‍മ്മയ്ക്ക് അബ്ദുള്‍ കലാമിനെ അറിയില്ലേ..? ആര്‍ക്കാണ് അനുഷ്‌ക്കേ വിവരമില്ലാത്തത് ?

Posted By:
Subscribe to Filmibeat Malayalam

ട്വിറ്ററില്‍ വിവരക്കേട് എഴുതി പോസ്റ്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുമെന്ന് പറഞ്ഞ് നാവ് വായിലേക്കിട്ടില്ല, അനുഷ്‌ക ശര്‍മ്മയ്ക്ക് എട്ടിന്റെ പണികിട്ടി. എപിജെ അബ്ദുള്‍ കലാമിന്റെ പേര് പോലും ശരിക്ക് എഴുതാന്‍ അറിയാത്തവളാണ് ഈ വീരവാദങ്ങള്‍ മുഴക്കിയതെന്ന് ഓര്‍ക്കണം. എപിജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് അബദ്ധം പറ്റിയത്.

anushka-sharma

കലാമിന്റെ പേര് തെറ്റിച്ച് എഴുതി പോസ്റ്റ് ചെയ്ത അനുഷ്‌ക്കയെ ആരും വെറുതെ വിട്ടില്ല. കമന്റുകളുടെയും പോസ്റ്റുകളുടെയും പ്രവാഹം തന്നെ ഒഴുകിയെത്തി. അബ്ദുള്‍ കലാമിന്റെ പേര് അനുഷ്‌ക എബിജെ കലാം ആസാദ് എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. ഇതിനുപിന്നാലെ ട്വിറ്റര്‍ സുഹൃത്തുക്കള്‍ അനുഷ്‌ക്കയെ പരിഹസിച്ചു കൊന്നു എന്നു വേണമെങ്കില്‍ പറയാം.

anushka

പോസ്റ്റുകളുടെ പെരുമഴ ആയപ്പോള്‍ അനുഷ്‌ക വീണ്ടും പോസ്റ്റ് ചെയ്തു. പുതിയ പോസ്റ്റില്‍ എപിജെ വരെ ശരിയായി എന്നു മാത്രം കലാം ആസാദ് അവിടെത്തന്നെ ഉണ്ടായിരുന്നു. മൂന്നാമത്തെ തവണ അനുഷ്‌ക പേരെഴുതി പഠിച്ച് പോസ്റ്റിട്ടു. ഒടുവില്‍ താരം രാഷ്ട്രപതിയുടെ പേര് തെറ്റാതെ എഴുതി.

anushka

വിരാട് കോലിയെ നോക്കി നടന്ന് അനുഷ്‌കയ്ക്ക് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടോ ആവോ.. അല്ലെങ്കില്‍ അനുഷ്‌ക്കയ്ക്ക് അബ്ദുള്‍ കലാമിനെ അറിയില്ലായിരുന്നോ..? വിഡ്ഢിത്തത്തിന്റെ കാര്യത്തില്‍ നടി ആലിയ ഭട്ടിന്റെ സഹോദരിയാണ് അനുഷ്‌ക എന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

English summary
actress anushka sharma tweeted abdul kalam name wrongly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam