ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകിയ അപർണയ്ക്ക് ബോളിവുഡിന്റെ സ്നേഹം!

കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി മുടി മുറിച്ചു നൽകിയ ഇരിഞ്ഞാലക്കുട വനിത പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അപർണ ലവകുമാറിനെ പ്രശംസിച്ച് അനുഷ്ക ശർമ. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അപർണ്ണയെ അഭിനന്ദിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥ മുടി മൊട്ടയടിച്ചതിനു ശേഷം വെട്ടിയ മുടിയുമായി നിൽക്കുന്ന ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

anushka sharma

അപർണ്ണ ഇപ്പോൾ മാത്രമല്ല നേരത്തെയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റിനെത്തിയപ്പോൾ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പണമില്ലാതെ നിൽക്കുന്ന കുട്ടിയക്ക് മൂന്ന് വളകൾ ഊരി നല്ഡകിയിരുന്നു. 60,000 രൂപ ബില്ല് അടച്ചുവെങ്കിൽ മാത്രമേ മൃതദേഹം വിട്ടു നൽകുവെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചിരുിന്നു. തുടർന്നാണ് അപർണ്ണ തന്റെ കയ്യിൽ കിടന്ന വളകൾ അഴിച്ചു നൽകിയത്. ഈ സംഭവമുണ്ടായി 11 വർഷങ്ങൾക്ക് ശേഷമാണ് അപർണ്ണയുടെ ഭാഗത്ത് നിന്ന് വീണ്ടുമൊരു മഹത് പ്രവർത്തിയുണ്ടായിരിക്കുന്നത്.

anushka

ട്രാഫിക് നിയമങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്നതിനിടെയാണ് മുടി വാഗ്ദാനം ചെയ്യാൻ അപർണ്ണ തീരുമാനിക്കുന്നത്. തൃശ്ശൂർ സ്വദേശിയാണ് അപർണ്ണ. വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥയായ അപർണ.

More from Filmibeat

Read more about: anushka sharma instagram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X