Anushka: ഫോര്‍ബ്‌സിന്റെ സെലിബ്രിറ്റി പട്ടികയില്‍ അനുഷ്‌ക ശര്‍മ്മ: ബോളിവുഡില്‍ നിന്നും നടി മാത്രം
ഷാരൂഖ് ഖാന്‍ നായകനായ രബ്ദേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനുഷ്‌ക ശര്‍മ്മ, ആദിത്യ ശര്‍മ്മ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ താനി എന്ന കഥാപാത്രമായാണ് അനുഷ്‌ക എത്തിയിരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ അനുഷ്‌കയ്ക്ക് സാധിച്ചിരുന്നു. 2010ല്‍ രണ്‍വീര്‍ സിങ്ങിനൊപ്പം അഭിനയിച്ച ബാന്‍ഡ് ബജാ ബാരത് എന്ന ചിത്രം അനുഷ്‌കയുടെ കരിയറിലെ വഴിത്തിരിവായ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന ജോഡികളായാണ് അനുഷ്‌കയും രണ്‍വീറും എത്തിയിരുന്നത്.
തുടര്‍ന്നു ബോളിവുഡിലെ മുന്‍നിര താരങ്ങളുടെ നായികയായും അനുഷ്‌ക അഭിനയിച്ചിരുന്നു. ആമിര്‍ ഖാനൊപ്പം അനുഷ്‌ക അഭിനയിച്ച പികെ എന്ന ചിത്രം തിയ്യേറ്ററുകളിലെ പണംവാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ചിത്രത്തില്‍ ജഗ്ഗു എന്ന ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ് അനുഷ്‌ക എത്തിയിരുന്നത്. ഷാരൂഖ് ഖാനൊപ്പം തുടര്‍ന്നും അനുഷ്‌ക നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഷാരൂഖിനൊപ്പം അഭിനയിച്ച ജബ് തക്ക് ഹേജാന്‍. ജബ് ഹാരി മെറ്റ് സെജല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

സല്‍മാന്‍ ഖാന്റെ നായികയായും അനുഷ്‌ക അഭിനയിച്ചിരുന്നു. 2016ല്‍ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സുല്‍ത്താന്‍ എന്ന ചിത്രത്തിലാണ് അനുഷ്‌ക സല്‍മാനൊപ്പം അഭിനയിച്ചിരുന്നത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു അനുഷ്‌കയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മിലുളള വിവാഹം നടന്നിരുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ തമ്മിലുളള വിവാഹം നടന്നിരുന്നത്.

വിരുഷ്‌ക ദമ്പതികളടെ വിവാഹത്തിന് മാധ്യമങ്ങളും മറ്റും വന്‍ സ്വീകാര്യതയായിരുന്നു നല്‍കിയിരുന്നത്. ഇറ്റലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. വിവാഹത്തിനു ശേഷവും സിനിമയില്‍ സജീവമായ അനുഷ്‌കയ്ക്ക കൈനിറയെ ചിത്രങ്ങളാണ് അണിയറയിലുളളത്. അടുത്തിടെ ഫോര്‍ബ്‌സ് എഷ്യ തിരഞ്ഞെടുത്ത 30സെലിബ്രിറ്റികളുടെ പട്ടികയില്‍ അനുഷ്‌ക ഉള്‍പ്പെട്ടിരുന്നു.

സെലിബ്രിറ്റികള്‍ അവരുടെ പ്രവര്‍ത്തന മേഖലയില്‍ കാഴ്ചവെക്കുന്ന മികച്ച പ്രകടനങ്ങള്‍ക്കാണ് ഫോര്‍ബ്‌സ് ഇത്തരം ലിസ്റ്റുകള്‍ പ്രഖ്യാപിക്കാറുളളത്. അനുഷ്‌ക്കയ്ക്കു പുറമെ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബോളിവുഡില്‍ എറ്റവുമധികം ശമ്പളം വാങ്ങുന്ന നടി കൂടിയാണ് അനുഷ്‌ക ശര്‍മ്മ.


Click it and Unblock the Notifications











