ഇത് ബോളിവുഡ് നടി തന്നെയോ! പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് അനുഷ്‌ക ശര്‍മ്മ! കാണൂ
ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാളാണ് അനുഷ്‌ക ശര്‍മ്മ. രബ്ദേ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായാണ് അനുഷ്‌ക സിനിമയിലെത്തിയിരുന്നത്. ചിത്രത്തിലെ അനുഷ്‌കയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അനുഷ്‌കയ്ക്ക് സാധിച്ചിരുന്നു. ബാന്‍ഡ് ബജാ ബാരത് കരിയറിന്റെ തുടക്കകാലത്ത് താരത്തിന് ലഭിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ രണ്‍വീര്‍ സിംഗായിരുന്നു അനുഷ്‌കയുടെ നായകനായി അഭിനയിച്ചിരുന്നത്.
ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുകാരായി അനുഷ്‌കയും രണ്‍വീറും തകര്‍ത്തഭിനയിച്ച ചിത്രം റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായാണ് പുറത്തിറങ്ങിയിരുന്നത്. ആമിര്‍ ഖാനൊപ്പമുളള പികെ എന്ന ചിത്രം അനുഷ്‌കയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നൊരു ചിത്രമായിരുന്നു. ത്രീ ഇഡിയറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഈ ചിത്രം ആഗോള തലത്തില്‍ വരെ ശ്രദ്ധേ നേടിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ചിത്രത്തില്‍ ആമിറിന്റെ നായികയായി എത്തിയ അനുഷ്‌ക മാധ്യമപ്രവര്‍ത്തകയുടെ റോളിലായിരുന്നു എത്തിയത്.

സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച സുല്‍ത്താന്‍ എന്ന ചിത്രവും അനുഷ്‌കയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുമായുളള അനുഷ്‌കയുടെ വിവാഹം നടന്നിരുന്നത്. വിവാഹ ശേഷം അനുഷ്‌ക സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നെങ്കിലും താരം ഇപ്പോഴും സിനിമാരംഗത്ത് സജീവമാണ്.

വിവാഹ ശേഷം പാരി എന്ന ഹൊറര്‍ ചിത്രമായിരുന്നു അനുഷ്‌കയുടെതായി പുറത്തിറങ്ങിയിരുന്നത്. പ്രോസിത് റോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ പരസ്യത്തിന് വേണ്ടിയുളള അനുഷ്‌കയുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അനുഷ്‌ക ശര്‍മ്മ ഫാന്‍സ് ക്ലബിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങള്‍ വന്നിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റ പരസ്യത്തിലാണ് അനുഷ്‌ക പുതിയ ലുക്കില്‍ എത്തിയിരിക്കുന്നത്. പുതിയ ലുക്കില്‍ മുത്തശ്ശിയായാണ് അനുഷ്‌ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എതായാലും അനുഷ്‌കയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും


Click it and Unblock the Notifications