രണ്‍ബീറിന്റെ സഞ്ജുവില്‍ ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ അനുഷ്‌ക ശര്‍മ്മ! പോസ്റ്റര്‍ കാണൂ
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനുഷ്‌ക ശര്‍മ്മ. ഷാരൂഖ് ഖാന്റെ നായികയായി രബ്ദേ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ താരം പിന്നീട് ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. പാരി എന്ന ചിത്രമായിരുന്നു അനുഷ്‌കയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.
അനുഷ്‌ക തന്നെ നിര്‍മ്മിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. പാരിക്ക് ശേഷം അനുഷ്‌കയുടെ പുതിയ ചിത്രം സൂപ്പര്‍താരം രണ്‍ബീര്‍ കപൂറിനൊപ്പമാണ്. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജു എന്ന ചിത്രത്തില്‍ രണ്ബീറിനൊപ്പം അനുഷ്‌കയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പികെ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് സഞ്ജു. ചിത്രത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് അനുഷ്‌കയെത്തുന്നത്. സഞ്ജുവിന് വേണ്ടി അനുഷ്‌ക നടത്തിയ മേക്ക്ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ അനുഷ്‌കയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ജൂണ്‍ 29നാണ് സഞ്ജു ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുന്നത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭവ ബഹുലമായ താരത്തിന്റെ ജീവിതം ബിഗ് സ്‌ക്രീനില്‍ കാണുവാനുളള കാത്തിരിപ്പിലാണ് സിനിമാ പ്രമികള്‍ ഉളളത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററുകളിലെല്ലാം തന്നെ സഞ്ജയ് ദത്തായുളള രണ്‍ബീറിന്റെ മേക്ക് ഓവര്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.


Click it and Unblock the Notifications