പി.കെ. റേഡിയോയുമായി അനുഷ്‌ക്കയെത്തുന്നു
പി.കെ. എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ അര്‍ദ്ധനഗ്നനായി കയ്യിലൊരു റേഡിയോയുമായി അമീര്‍ഖാന്‍ പ്രത്യക്ഷപ്പെട്ടത് മറന്നിട്ടില്ലല്ലോ. എന്തായാലും പോസ്റ്റര്‍ സൃഷ്ടിച്ച വിവാദം ചില്ലറയൊന്നുമല്ല. ഇനിയിതാ ചിത്രത്തിലെ നായിക അനുഷ്‌ക്കയും റേഡിയോയുമായി എത്തുമെന്നാണ് പുതിയ വാര്‍ത്ത.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അനുഷ്‌ക ശര്‍മ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16ന് വാട്ട്‌സ് ആപ്പിലൂടെ റേഡിയോയുമായി ഞാന്‍ വരുമെന്നാണ് അനുഷ്‌ക്ക വ്യക്തമാക്കിയിരിക്കുന്നത്. ഇതുമാത്രമല്ല ആ വേഷത്തില്‍ തന്നെ കാണാന്‍ പികെ ഫോണ്‍ നമ്പറും അനുഷ്‌ക്ക വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഇത്രയും കേട്ട സ്ഥിതിയ്ക്ക് അനുഷ്‌ക്ക എന്തുവേഷത്തിലായിരിക്കും റേഡിയോയുമായി എത്തുക എന്നാണ് പ്രേക്ഷകരുടെ സംശയം.

അമീറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയാണ് പികെയും ഒരുക്കുന്നത്. വിനോദ് ചോപ്ര ഫിലിംസും ഹിരാനിയും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും. സുശാന്ത് സിങ് രജ്പൂത്, ബോമന്‍ ഇറാനി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications