അനുഷ്‌ക ശര്‍മ്മയുടെ കാമുകന്മാര്‍

By Lakshmi

അഭിനയമികവിലൂടെ വളരെ പെട്ടെന്ന് ബോളിവുഡില്‍ പ്രശസ്തിയിലേയ്ക്കുയര്‍ന്ന നായികയാണ് അനുഷ്‌ക ശര്‍മ്മ. മികച്ച ചിത്രങ്ങള്‍ക്കൊപ്പം മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനും അനുഷ്‌കയ്ക്ക് അവസരം ലഭിച്ചു.

അഭിനയത്തിലുള്ള മികവ് തെളിയിക്കുന്നതിനൊപ്പം പ്രണയഗോസിപ്പുകളിലും അനുഷ്‌ക സജീവമായി. ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെ അനുഷ്‌കയുടെ കാമുകന്മാരുടെ പട്ടികയില്‍ വന്നു. ബോളിവുഡിലെ യുവതാരങ്ങളുമുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. ഇതാ ഇതുവരെ അനുഷ്‌കയെ പ്രണയിച്ചവരുടെ പട്ടിക.

സോഹിബ് യൂസഫ്

അനുഷ്‌ക ശര്‍മ്മയുടെ കാമുകന്മാര്‍

പ്രശസ്ത മോഡലായ സോഹിബ് യൂസഫാണ് അനുഷ്‌കയുടെ കാമുകന്മാരുടെ പട്ടികയിലെ ആദ്യത്തെയാള്‍. മോഡലിങ്ങില്‍ സജീവമായിരുന്ന കാലത്താണ് അനുഷ്‌ക സോഹിബുമായി അടുക്കുന്നത്. രണ്ട് വര്‍ഷത്തിലേറെക്കാലം ഇവര്‍ വളരെ സീരിയസായ പ്രണയബന്ധത്തിലായിരുന്നുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പിന്നീട് അനുഷ്‌ക ചലച്ചിത്രതാരമായതോടെ ഈ ബന്ധം പതുക്കെ അയയുകയായിരുന്നു.

രണ്‍വീര്‍ സിങ്

അനുഷ്‌ക ശര്‍മ്മയുടെ കാമുകന്മാര്‍

ബന്ദ് ബാജ ബരാത് എന്ന ആദ്യ ചിത്രത്തില്‍ അനുഷ്‌കയുടെ നായകനായി എത്തിയത് രണ്‍വീര്‍ സിങ്ങായിരുന്നു. ഇവിടെനിന്നുതന്നെയാണ് ഇവരുടെ ബന്ധം തുടങ്ങിയത്. ചലച്ചിത്രലോകത്തുനിന്നുള്ള അനുഷ്‌കയുടെ ആദ്യകാമുകനായിട്ടാണ് പാപ്പരാസികള്‍ രണ്‍വീറിനെ കണക്കാക്കുന്നത്.

രണ്‍ബീര്‍ കപൂര്‍

അനുഷ്‌ക ശര്‍മ്മയുടെ കാമുകന്മാര്‍

പ്രണയഗോസിപ്പുകളിലെ നിത്യഹരിത നായകനാണ് രണ്‍ബീര്‍ കപൂര്‍. അനുഷ്‌കയുടെ ലിസ്റ്റില്‍ രണ്‍ബീര്‍ കപൂറും വന്നുപോയിട്ടുണ്ട്. രണ്ടുപേരും ഒന്നിച്ച് പുറത്തുപോകുന്നതും ചുറ്റിയടിക്കുന്നതുമെല്ലാം പലപ്പോഴും പാപ്പരാസികള്‍ കണ്ടുപിടിച്ചിരുന്നു. കരണ്‍ ജോഹര്‍ നടത്തിയൊരു പാര്‍ട്ടിയില്‍ വച്ചാണ് ഇവര്‍ ആദ്യമായി തമ്മില്‍ കണ്ടത്. പിന്നീട് കൂട്ടുകാരായി മാറിയ ഇവര്‍ പ്രണയത്തിലായെന്നായിരുന്നു പിന്നത്തെ വാര്‍ത്ത. ബന്ധം പക്ഷേ അധികകാലം നീണ്ടില്ല.

ഷാഹിദ് കപൂര്‍

അനുഷ്‌ക ശര്‍മ്മയുടെ കാമുകന്മാര്‍

മേരേ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തിന്റെ സക്‌സസ് പാര്‍ട്ടിയ്ക്കിടെ ഷാഹിദും അനുഷ്‌കയും ചുണ്ടോട് ചുണ്ട് ചേര്‍ത്ത് ചുംബിച്ചതോടെയായിരുന്നു പുതിയ ഗോസിപ്പുകളുടെ തുടക്കം. ഇവര്‍ പ്രണയത്തിലാണെന്ന് പലവട്ടം ഗോസിപ്പുകള്‍ വന്നു.

സുരേഷ് റെയ്‌ന

അനുഷ്‌ക ശര്‍മ്മയുടെ കാമുകന്മാര്‍

അനുഷ്‌കയുടെ സഹോദരന്‍ സംസ്ഥാന തലത്തിലെ ഒരു ക്രിക്കറ്റ് കളിക്കാരനാണ്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ലോകവുമായി അനുഷ്‌കയ്ക്ക് അടുത്ത ബന്ധവുമുണ്ട്. സുരേഷ് റെയ്‌നയുമായി അനുഷ്‌ക പരിചയപ്പെട്ടതും ഈ വഴിയ്ക്കാണ്. സൗഹൃദത്തിലായ ഇവര്‍ പിന്നീട് പ്രണയത്തിലേയ്ക്ക് വഴുതിയെന്ന് വാര്‍ത്ത വന്നു. തനിയ്ക്ക് അനുഷ്‌കയെ ഇഷ്ടമാണെന്ന് റെയ്‌ന ഒരിക്കല്‍ പറഞ്ഞിരുന്നു.

അര്‍ജുന്‍ കപൂര്‍

അനുഷ്‌ക ശര്‍മ്മയുടെ കാമുകന്മാര്‍

സുരേഷ് റെയ്‌നയ്ക്ക് പിന്നാലെ ഗോസിപ്പ് കോളങ്ങളില്‍ അനുഷ്‌കയുടെ പേരിനൊപ്പം നിരന്നത് അര്‍ജുന്‍ കപൂറിന്റെ പേരായിരുന്നു. രണ്ടുപേരുടെയും ഒന്നിച്ചുള്ള ചുറ്റിയടിയ്ക്കലായിരുന്നു ഇതിന് കാരണം.

വിരാട് കോഹ്ലി

അനുഷ്‌ക ശര്‍മ്മയുടെ കാമുകന്മാര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമായ വിരാട് കോഹ്ലിയാണ് അനുഷ്‌കയുടെ കാമുക പട്ടികയിലെ ഏറ്റവും ഒടുവിലത്തെ താരം. കോഹ്ലി അനുഷ്‌കയുടെ അപര്‍ട്‌മെന്റിലെത്താറുണ്ടായിരുന്നുവെന്നുവരെ കഥകള്‍ വന്നിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് ഒരു ചടങ്ങിനിടെ ഷാരൂഖ് കാന്‍ പരസ്യമായി ചോദിച്ചത് വലിയ വാര്‍ത്തയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X