»   » ഒരു രംഗത്തിനായി 17 ടേക്ക്, ദേവസനേയെക്കുറിച്ച് സ്വീറ്റി ഷെട്ടി വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ !!

ഒരു രംഗത്തിനായി 17 ടേക്ക്, ദേവസനേയെക്കുറിച്ച് സ്വീറ്റി ഷെട്ടി വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ ദേവസേനയെ ചിത്രം കണ്ടവരാരും മറക്കാന്‍ സാധ്യതയില്ല. ദേവസേനയായി തിളങ്ങിയ അനുഷ്‌കയെയായിരുന്നു പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചതും. ഈ ചിത്രം കൂടി പുറത്തിറങ്ങിയതോടെ സ്വീറ്റി ഷെട്ടിക്ക് ആരാധകര്‍ കൂടി.

പ്രഭാസും അനുഷ്‌കയും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. പാപ്പരാസികള്‍ പല കഥകളും ഇവരെ വെച്ച് മെനഞ്ഞെടുത്തു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് പിന്നീട് താരങ്ങള്‍ തന്നെ രംഗത്തെത്തി. രാജമൗലിയോടൊപ്പം രണ്ടു തവണ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച അഭിനേത്രി കൂടിയാണ്. അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ഷൂട്ടിങ്ങിനിടയിലുള്ള കാര്യങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് താരം . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വീറ്റി ഷെട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രാജമൗലിക്കൊപ്പം രണ്ടാമത്തെ തവണ

രാജമൗലിയോടൊപ്പം രണ്ടു ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച അഭിനേത്രി കൂടിയാണ് അനുഷ്‌ക ഷെട്ടി. അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണിത്. ആ ഭാഗ്യം തെന്നിന്ത്യന്‍ താരറാണിയായ സ്വീറ്റി ഷെട്ടിക്ക് ലഭിച്ചിട്ടുമുണ്ട്.

കുടുംബവുമായി വളരെ അടുത്ത ബന്ധം

രാജമൗലിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിക്ക് വേണ്ടി സംവിധായകന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് താരത്തിന് കൃത്യമായി അറിയാമായിരുന്നു. അതു കൊണ്ടു തന്നെ തനിക്ക് ലഭിച്ച കഥാപാത്രം അങ്ങേയറ്റം ഭംഗിയാക്ക
ാന്‍ അനുഷ്‌കയും ശ്രമിച്ചു.

17 ടേക്ക് വേണ്ടി വന്നിരുന്നു

ബാഹുബലി ഷൂട്ടിങ്ങിനിടയില്‍ ഒരു സീന്‍ പൂര്‍ത്തിയാക്കുന്നതിനായി 17 ടേക്കെടുക്കേണ്ടി വന്നിരുന്നുവെന്ന് അനുഷ്‌ക ഷെട്ടി ഓര്‍ത്തെടുക്കുന്നു. എന്നാല്‍ അപ്പോഴും ക്ഷമയോടെ സീന്‍ മനോഹരമായി പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രാജമൗലി.

കഥാപാത്രത്തെക്കുറിച്ച് പൂര്‍ണ്ണമായും അറിഞ്ഞിരിക്കണം

താരങ്ങള്‍ക്ക് കഥാപാത്രത്തെക്കുറിച്ച് പരമാവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയുള്ള സംവിധായകനാണ് രാജമൗലി. അവരവര്‍ക്ക് ലഭിച്ചിരുന്ന കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാതെ ആ കഥാപാത്രത്തെ മനോഹരമാക്കാന്‍ താരങ്ങള്‍ക്ക് കഴിയില്ലെന്ന കാഴ്ചപ്പാടാണ് സംവിധായകന്‍ വെച്ചു പുലര്‍ത്തുന്നത്.

ഭാഗ്മതി അവസാന ഘട്ടത്തിലേക്ക്

അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രമായ ഭാഗ്മതി ചിച്രീകരണം പൂര്‍ത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കോമിക് ത്രില്ലറായ ചിത്രം സംവിധാനം ചെയ്യുന്നത് ജി എ അശോകാണ്.

English summary
Rajamouli, according to her, is a perfectionist. For instance, while shooting for Baahubali, Anushka had to go for 17 takes for a single scene. But she is quick to add that Rajamouli is a very patient and soft-spoken person who never loses his cool. He is also a very good tutor who tries his maximum to ensure that the artists have complete knowledge about the character they are playing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam