»   » ബാഹുബലിയ്ക്ക് വേണ്ടി അനുഷ്‌ക പെടാപ്പാട് പെടുന്നു!!

ബാഹുബലിയ്ക്ക് വേണ്ടി അനുഷ്‌ക പെടാപ്പാട് പെടുന്നു!!

Posted By: Sanviya
Subscribe to Filmibeat Malayalam

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി തടി കൂട്ടിയ അനുഷ്‌ക ഷെട്ടി, ഇപ്പോള്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി പെടാപ്പാട് പെടുകയാണ്. അനുഷ്‌കയുടെ തടി കാരണം സംഘട്ടന രംഗങ്ങളൊന്നും മെയ് വഴക്കത്തോടെ ചിത്രീകരിക്കാന്‍ കഴിയുന്നില്ല എന്നും സംവിധായകന്‍ എസ് എസ് രാജമൗലി ആകെ പ്രതിസന്ധിയിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അനുഷ്‌കയുടെ തടി പാരയാകുന്നു; എസ് എസ് രാജമൗലിക്ക് ടെന്‍ഷന്‍!!

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടിയും തടി കുറയ്ക്കുന്നതിന് വേണ്ടിയും ഇപ്പോള്‍ പെടാപ്പാട് പെടുകയാണ് അനുഷ്‌ക ഷെട്ടി. അതിരാവിലെ ഹൈദരാബാദിലെ റോഡുകളിലൂടെ 20 കിലോമീറ്റര്‍ സൈക്കിള്‍ സവാരി നടത്തും. തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് മാസ്‌ക്കും ധരിച്ചാണത്രെ അനുഷ്‌കയുടെ സവാരി. ഇതിന് പുറമെ വാള്‍പ്പയറ്റും കളരിപ്പയറ്റുമൊക്കെ വേറെയും അഭ്യസിക്കുന്നുണ്ട്.

 anushka-shetty

ബാഹുബലിയുടെ ആദ്യ ഭാഗത്ത് ദേവസേന എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിച്ചത്. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു അത്. എന്നാല്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്ത് പ്രഭാസിനൊപ്പം മുഴുനീള കഥാപാത്രമായിട്ടാണ് അനുഷ്‌ക എത്തുന്നത്.

ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ പ്രമോ വീഡിയോയില്‍ അനുഷ്‌കയുടെ ലുക്ക് പുറത്ത് വിട്ടിരുന്നു. ഈ ലുക്കില്‍ അനുഷ്‌ക തിരിച്ചെത്തണം. അതിന് വേണ്ടി എന്ത് സാഹസത്തിനും നടി തയ്യാറാണത്രെ.

English summary
Anushka Shetty Cycling For Lose Her Weigth

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam