ഉമ്മിണിത്തങ്കയായി അനുഷ്‌ക? മാര്‍ത്താണ്ഡവര്‍മ്മയിലെ നായികയായി മലയാളത്തിലേക്ക് എത്തുമോ?

By Nimisha

Recommended Video

മാര്‍ത്താണ്ഡവര്‍മയിലൂടെ അനുഷ്ക മലയാളത്തിലേക്ക്?

ബാഹുബലിയിലെ പല്‍വാല്‍ദേവനായ റാണ ദഗുപതി നായകനായെത്തുന്ന മാര്‍ത്താണ്ഡവര്‍മ്മയിലൂടെ അനുഷ്‌ക മലയാളത്തിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെ മലയാള സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് റാണ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ നായികയാരാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. ട്വിറ്ററിലൂടെ തന്നെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിടുമെന്നാണ് സംവിധായകനായ കെ മധു അറിയിച്ചിട്ടുള്ളത്.

മാര്‍ത്താണ്ഡവര്‍മ്മയില്‍ ഉമ്മിണിത്തങ്കയെന്ന നായിക കഥാപാത്രമായി അനുഷ്‌ക എത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ അമ്മാവനായ രാമവര്‍മ്മയുടെ മകളാണ് ഉമ്മിണിത്തങ്ക. ധീരയായ, ശക്തയായ കഥാപാത്രം കൂടിയാണിത്. ഈ കഥാപാത്രമായി അനുഷ്‌ക മലയാള സിനിമയിലെത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Anushka Shetty

ആയോധനമുറകളൊക്കെ അറിയാവുന്ന താരത്തെയാണ് ഈ കഥാപാത്രമായി പരിഗണിക്കുന്നത്. കുളച്ചല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌സിനിമ ചെയ്യുന്നത്. റോബിന്‍ തിരുമലയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. താരങ്ങള്‍ തന്നെ ട്വിറ്ററിലൂടെ സിനിമയുടെ ഭാഗമാവുന്നതിനെക്കുറിച്ച് പ്രഖ്യാപിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. അനുഷ്‌കയുടെ ട്വീറ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചരിത്ര സിനിമകള്‍ക്ക് പിന്നാലെയാണ് മലയാള സിനിമ ഇപ്പോള്‍. സൂപ്പര്‍ താരങ്ങളടക്കം നായകന്‍മാരായി എത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X