Anushka: അനുഷ്‌ക ഷെട്ടി മലയാളത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു: ആദ്യ ചിത്രം ഈ സൂപ്പര്‍ താരത്തിനൊപ്പം

By Midhun

Recommended Video

മമ്മൂട്ടിയുടെ നായികയായി അനുഷ്ക എത്തുന്നു | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന താരമാണ് അനുഷ്‌ക ഷെട്ടി. തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള നടിക്ക് എല്ലാ ഭാഷകളിലും ആരാധകര്‍ ഏറെയാണുളളത്. സൂപ്പര്‍താരങ്ങളുടെ നായികയായിട്ടായിരുന്നു അനുഷ്‌കയുടെ കരിയറിലെ ഭൂരിഭാഗം ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയാണ് അനുഷ്‌കയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രം.

ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രം താരത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത വേഷങ്ങളിലൊന്നായിരുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലുമായി മികച്ച പ്രകടനമായിരുന്നു അനുഷ്‌ക നടത്തിയിരുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കിയ സൂപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക തന്റെ അഭിനയജീവിതം തുടങ്ങിയത് പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.

anushka

മുന്‍നിര നടന്‍മാരുടെ സാന്നിധ്യമില്ലാതെ അനുഷ്‌ക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രങ്ങള്‍ക്കും എല്ലാ ഭാഷകളിലും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്..അരുന്ധതി രുദ്രമാദേവി, ബാഗ്മതി തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ വിജയമാക്കിയ ചിത്രമായിരുന്നു. ബാഗ്മതിയായിരുന്നു അനുഷ്‌കയുടെതായി അടുത്തിടെ തിയ്യേറ്ററുകളിലെത്തിയിരുന്നു ചിത്രം.

anushka

അനുഷ്‌ക അടുത്തതായി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. പരോള്‍ സംവിധായകന്‍ ശരത് സന്ദിതിന്റെ അടുത്ത ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി അനുഷ്‌ക എത്തുന്നത്. ഇക്കാര്യം സൗത്ത് ലൈവിനോടാണ് ശരത് സന്ദിത് വെളിപ്പെടുത്തിയത്.

anushka

പരോള്‍ ഒരുക്കുന്നതിന് മുമ്പ് ചെയ്യാന്‍ തീരുമാനിച്ച വലിയ പ്രോജക്ടായിരുന്നു ഇതെന്നും താരങ്ങളുടെ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം മാറ്റിക്കേണ്ടി വന്നതാണെന്നും ശരത് പറഞ്ഞു. എതായാലും ബാഹുബലിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അനുഷ്‌കയുടെ മലയാളത്തിലേക്കുളള അരങ്ങേറ്റം ആരാധകര്‍ ഏറെ ആകാംഷയോടെയായിരിക്കും കാത്തിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X