»   » സഹോയില്‍ പ്രഭാസിനൊപ്പം അനുഷ്കയില്ല, പുറത്തായതിന് പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത് !!

സഹോയില്‍ പ്രഭാസിനൊപ്പം അനുഷ്കയില്ല, പുറത്തായതിന് പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

ബാഹുബലിയിലൂടെ പ്രേക്ഷക മനം കീഴടക്കിയ പ്രഭാസും അനുഷ്‌കയും വീണ്ടും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇരുവരുടേയും ആരാധകര്‍. പ്രഭാസിന്റെ പുതിയ ചിത്രമായ സഹോയില്‍ നായികയായി എനുഷ്‌ക എത്തുമെന്നുള്ള തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തില്‍ നിന്നും അനുഷ്‌ക പുറത്തായെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Saho

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം സഹോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അനുഷ്‌ക ഷെട്ടി. പൊതു ചടങ്ങുകളില്‍ പോലും താരം പ്രത്യക്ഷപ്പെടാറില്ലായിരുന്നു. സൈമ അവാര്‍ഡ് വേദിയില്‍ അസാന്നിധ്യം കൊണ്ടാണ് അനുഷ്‌ക ശ്രദ്ധിക്കപ്പെട്ടത്. സുജിത്ത് സംവിധാനം ചെയ്യുന്ന സഹോ 2018 ലാണ് റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം നിതിന്‍ മുകേഷ് ചിത്രത്തില്‍ വില്ലനായെത്തുന്നുണ്ട്.

Saho2

ഗ്ലാമറസ് ടൈപ്പ് വേഷമാണ് സഹോയില്‍ അനുഷ്‌കയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്നത്. അതിന് വേണ്ടി താരത്തോട് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സൈസ് സീറോയ്ക്ക് വേണ്ടി 20 കിലോ ഭാരം വര്‍ധിപ്പിച്ച അനുഷ്‌ക ബാഹുബലിക്ക് വേണ്ടിയാണ് മെലിഞ്ഞത്. എന്നാല്‍ സഹോയ്ക്ക് വേണ്ടി ഇനിയും മെലിയാന്‍ സാധിച്ചിട്ടില്ല. ഇതാണ് താരത്തെ പുറത്താക്കാനുള്ള കാരണമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
Anushka Shetty is out from Saho, here is the reason.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam