അനുഷ്ക ഷെട്ടിയെ താൻ ഉറപ്പായും പ്രൊപ്പോസ് ചെയ്യുമായിരുന്നു!! മനസ് തുറന്ന് ഉണ്ണി മുകുന്ദൻ

സിമ്പിൾ എന്നാണ് അനുഷ്കയെ കുറിച്ച് ഉണ്ണി മുകുന്ദൻ വിശേഷിപ്പിച്ചത്

തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. താരത്തിന്റെ അന്യാഭാഷ ചിത്രങ്ങൾ എല്ലാം തന്നെ മലയളത്തിലും മികച്ചത വിജയം ലഭിക്കാറുണ്ട്. ബാഹുബലി, ഭാഗമതി എന്നീ ചിത്രങ്ങൾ കേരളത്തിൽ മികച്ച വിജയമായിരുന്നു നേടി കൊടുത്തത്. ഭാഗമതി എന്ന ചിത്രത്തിൽ മലയാളി താരങ്ങളും കേന്ദ്രകഥാപാത്രങ്ങളായിഎത്തിയിരുന്നു. ജയറാം വില്ലനായി എത്തുമ്പോൾ നായകനായി ഉണ്ണി മുകുന്ദനായിരുന്നു എത്തിയത്. മറ്റൊരു കേന്ദ്രകഥാപാത്രത്തിൽ ആശ ശരത്തും എത്തിയിരുന്നു.

unni mukundan

ചിത്രത്തിനു ശേഷം മലയാളി താരങ്ങളെ കുറിച്ച് അനുഷ്ക പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് അനുഷ്ക ഫേസ്ബുക്കിൽ കുറിച്ചത് ആരാധകരുടെ ഇടയിൽ അവേശം സൃഷ്ടിച്ചിരുന്നു. സിമ്പിൾ എന്നാണ് അനുഷ്കയെ കുറിച്ച് ഉണ്ണി മുകുന്ദൻ വിശേഷിപ്പിച്ചത് . പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിനയം കൈവിടാതെ ഇരിക്കേണ്ടത് എങ്ങനെയാണെന്ന് താന്‍ അനുഷ്‌കയില്‍ നിന്നാണ് പഠിച്ചതെന്ന് ഉണ്ണി പറയുന്നു. ഭാഗമതിയില്‍ അഭിനയിക്കുമ്പോള്‍ താനൊരു പുതുമുഖവും അവർ, സൂപ്പര്‍താരവും. എന്നാല്‍ അതിന്റേതായ യാതൊരു ഭാവവും കാണിക്കാതെ മാന്യമായ രീതിയിലാണ് തന്നോട് പെരുമാറിയതെന്ന് ഉണ്ണി പറഞ്ഞു.. തന്നോട് മാത്രമല്ല സെറ്റിലെ എല്ലാവരോടും അങ്ങനെയാണ് താരം പെരുമാറുന്നതെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

അനുഷ്‌കയുടെ സ്റ്റാര്‍ഡംത്തിലേക്ക് എത്തിയിരുന്നെങ്കില്‍ താന്‍ ഉറപ്പായും അവരെ പ്രൊപ്പോസ് ചെയ്യുമായിരുന്നെന്നും ഉണ്ണി തുറന്നുപറഞ്ഞു. അത്രയും ബഹുമാനം തോന്നിപ്പോയി അനുഷ്‌കയോട്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവര്‍."സൂപ്പര്‍സ്റ്റാര്‍ഡം ഇത്ര നന്നായി മാനേജ് ചെയ്യുന്ന ഒരാളെ കണ്ടിട്ടില്ലെന്നും താരം പറഞ്ഞു. മറ്റുള്ള താരങ്ങൾ കണ്ടുപഠിക്കേണ്ട സ്വഭാവമുള്ള സ്ത്രീയാണ് അനുഷ്‌കയുടെതെന്നും സ്ത്രീ എന്ന നിലയില്‍ എനിക്ക് അവരോടു ഭയങ്കര ബഹുമാനമാണ്'.-ഉണ്ണി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X