ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയും!! നായികയും നായകനുമല്ല!!
Recommended Video

തെലുങ്ക് സിനിമാ ലോകത്ത് ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രമാണ് മഹാനദി. നടി സാവിത്രിയുടെ ജീവിതമാസ്പദാക്കി ഒരുക്കുന്ന ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജമനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും എത്തുന്നു.
സമാന്ത അക്കിനേനി, വിജയ് ദേവര്‍ഗോണ്ട, ശാലിനി പാണ്ഡെ, രാജേന്ദ്ര പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി അനുഷ്‌ക ഷെട്ടിയും എത്തുന്നു എന്ന്.

തെലുങ്ക് സിനിമാ ലോകത്ത് ആദ്യമായി സൂപ്പര്‍ ലേഡി പട്ടം സ്വന്തമാക്കിയ എഴുത്തുകാരിയും സംവിധായികയും നായികയും ഗായികയുമൊക്കെയായ ഭാനുമതി രാമകൃഷ്ണനെ അവതരിപ്പിച്ചുകൊണ്ട് അനുഷ്‌ക എത്തുന്നു എന്നാണ് വാര്‍ത്തകള്‍. സാവിത്രിയുടെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വളരെ അധികം പ്രാധാന്യമുള്ള കഥാപാത്രമാണ് ഭാനുമതി
തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 29 ന് ആരംഭിയ്ക്കും. വിജയനദി മൂവീസ് നിര്‍മിയ്ക്കുന്ന ചിത്രം അശ്വിന്‍ നാഗയാണ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ആ സ്വര്‍ണകാലം സിനിമ പുനരാവിഷ്‌കരിക്കും എന്നാണ് വിവരം.


Click it and Unblock the Notifications