അനുഷ്‌കയുടെ വിവാഹ വാര്‍ത്ത വ്യാജം!
തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി വിവാഹത്തിനൊരുങ്ങുന്നുവെന്നും വിവാഹ ശേഷം സിനിമാഭിനയം നിര്‍ത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അനുഷ്‌ക ഇപ്പോള്‍ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കാത്തത് വിവാഹത്തിനൊരുങ്ങുന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിത്.
എന്നാല്‍ വാര്‍ത്ത അനുഷ്‌കയുടെ മാനേജര്‍ നിഷേധിച്ചു. അനുഷ്‌ക ഉടന്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. കരാറൊപ്പിട്ട ചിത്രങ്ങളുമായി തിരക്കായതുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാത്തതെന്നും മാനേജര്‍ വ്യക്തമാക്കി.

തെലുങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന 'ബഹുബലി' എന്ന ചിത്രം പൂര്‍ത്തിയായാല്‍ ഉടന്‍ അനുഷ്‌ക വിവാഹതിയാകുമെന്നും അതിന് ശേഷം അഭിനയിക്കില്ല എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ബഹുബലിയ്ക്ക് ശേഷം തെലുങ്കില്‍ തന്നെ 'ബഗമതി' എന്ന ചിത്രം ചെയ്യാമെന്നേറ്റിട്ടുണ്ട്.
രജനീകാന്തിന്റെ നായികയായി 'ലിങ്ക' എന്ന ചിത്രത്തിന്റെ തിരക്കിലാണ് അനുഷ്‌ക. അതിനാലാണ് പുതിയ ചിത്രങ്ങള്‍ തിരഞ്ഞെടുക്കാത്തത്. മാത്രമല്ല, അടുത്ത അജിത്ത് ചിത്രത്തിലും അനുഷ്‌കയാണ് നായിക. ഈ ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമേ പുതിയ പ്രൊജക്ടുകളില്‍ ഒപ്പുവയ്ക്കൂ. മാനേജര്‍ പറഞ്ഞു.


Click it and Unblock the Notifications