അനുഷ്‌ക ഷെട്ടിയുടെ പുതിയ കഥാപാത്രം ബാഹുബലിയിലെ ദേവസേനയെ കടത്തിവെട്ടും! കാരണം ഇതാണ്!!
തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയെ അരുന്ധതി, സിങ്കം എന്നിങ്ങനെ പല സിനിമകളിലൂടെയും അനുഷ്‌ക എല്ലാവര്‍ക്കും പ്രിയങ്കരിയാണെങ്കിലും ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെയാണ് അനുഷ്‌കയ്ക്ക് വലിയൊരു ആരാധകനിരയുണ്ടായത്. ബാഹുബലിയ്ക്ക് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ അനുഷ്‌ക ഇരട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ഭാഗ്മതി എന്ന സിനിമയിലാണ് ഇരട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബര്‍ 7 ന് അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിടുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഉണ്ണിമുകുന്ദനും അഭിനയിക്കുന്നുണ്ട്.
പിള്ളെ സമീന്ദര്‍ എന്ന സിനിമയുടെ സംവിധായകനായിരുന്ന അശോകാണ് ഭാഗ്മതിയുടെയും സംവിധായകന്‍. യുവി ക്രീയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജയറാം, ആശ ശരത്ത്, എന്നിവരും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ റിലീസ്.


Click it and Unblock the Notifications