അനുഷ്‌ക ഷെട്ടിയെ കണ്ടു പഠിക്ക് എന്ന് ഡിയര്‍ കോമ്രേഡ് നായികയോട് ആരാധകര്‍
തെലുങ്കില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറിക്കൊണ്ടിരിയ്ക്കുകയാണ് വിജയ് ദേവര്‌കൊണ്ട അഭിനയിച്ച ഡിയര്‍ കോമ്രേഡ്. ചിത്രത്തിലെ നായിക രാഷ്മിക മഡോണയ്ക്കും ആ വിജയത്തിന്റെ നല്ലൊരു പങ്ക് കരിയറില്‍ കിട്ടുന്നുണ്ട്. എന്നാല്‍ രാഷ്മികയുടെ വളര്‍ച്ചയില്‍ നടിയുടെ ജന്മനാട്ടുകാരായ കന്നടക്കാര്‍ അത്ര സന്തുഷ്ടരല്ല.
ചിത്രത്തിന്റെ വിജയത്തിന് ശേഷം രാഷ്മിക നല്‍കിയ ഒരു അഭിമുഖത്തില്‍ കന്നട ഭാഷയെ വരെ മോശമായി ഉപയോഗിച്ചിരുന്നു. ഒരു സിനിമ ക്ലിക്കായതോടെ സ്വന്തം ഭാഷ മറന്നോ എന്ന വിമര്‍ശനം നടിയ്‌ക്കെതിരെ അന്നേ ഉയര്‍ന്നിരുന്നു. ഇന്ന് അനുഷ്‌ക ഷെട്ടിയെ കണ്ട് പഠിക്കാന്‍ മഡോണയോട് ആരാധകര്‍ ആവശ്യപ്പെടുന്നു.

സൗത്ത് ഇന്ത്യയിലെ മുന്‍നിര നായികയായ അനുഷ്‌ക ഷെട്ടി കന്നടക്കാരിയാണെന്ന് പലര്‍ക്കുമറിയില്ല. തെലുങ്കിലും തമിഴിലും വിജയങ്ങള്‍ കൊയ്യുന്ന അനുഷ്‌ക ഒരു സിനിമ പോലും കന്നടയില്‍ ചെയ്തിട്ടില്ല. എന്നിരുന്നാലും മാതൃഭാഷയോടുള്ള സ്‌നേഹം അനുഷ്‌ക എന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ആരാധകര്‍ക്ക് മനസ്സിലായി.
കഴിഞ്ഞ ദിവസം അനുഷ്‌ക ഷെട്ടിയുടെ അമ്മയുടെ ജന്മദിനമായിരുന്നു. ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അനുഷ്‌ക ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പൂര്‍ണമായും കന്നട ഭാഷയിലാണ്. അനുഷ്‌ക കന്നട ഭാഷയെ ആദരിച്ചുകൊണ്ട് അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതോടെ രാഷ്മിക മഡോണയ്ക്ക് നേരെയുള്ള ട്രോളുകള്‍ ശക്തിപ്രാപിയ്ക്കുന്നു.


Click it and Unblock the Notifications