അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പമുളള സിനിമ വേണ്ടെന്നു വെച്ച് പ്രഭാസ്! കാരണം ഇതാണ്! കാണൂ
ബാഹുബലി സീരിസിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായി മാറിയവരാണ് പ്രഭാസും അനുഷ്‌കയും. ചിത്രത്തിലെ ബാഹുബലിയും ദേവസേനയുമായുളള ഇവരുടെ പ്രകടനം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോട് ചേര്‍ത്തിരുന്നു. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇരുവരും ഒന്നിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു.
ബാഹുബലിക്കു ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ അടുത്തിടെ അനുഷ്‌കയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രഭാസ് വിസമ്മതിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. അനുഷ്‌ക,മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സൈലന്‍സ് എന്ന ചിത്രത്തില്‍നിന്നാണ് പ്രഭാസ് പിന്മാറിയത്.

സിനിമയില്‍ ഒരു അതിഥി വേഷമായിരുന്നു സൂപ്പര്‍ താരത്തിന് ലഭിച്ചത്. എന്നാല്‍ സാഹോ എന്ന തന്റെ ചിത്രവുമായി തിരക്കിലായതിനാല്‍ ഈ ചിത്രത്തിന് ഡേറ്റ് കണ്ടെത്താന്‍ പ്രഭാസിനായില്ല. പ്രഭാസിനു പകരം റാണ ദഗുബതിയാണ് ഈ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ സെറ്റില്‍ അടുത്തിടെ നടന്‍ ജോയിന്‍ ചെയ്തിരുന്നു. ഹേമന്ദ് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സംസാര ശേഷിയില്ലാത്ത യുവതിയായാണ് അനുഷ്‌ക എത്തുന്നത്.


Click it and Unblock the Notifications











